ശ്രീലേഖക്കെതിരെ അമൃത; ശബരിനാഥനെതിരെ സുനില്‍കുമാര്‍, പൂജപ്പുര രാധാകൃഷ്ണനും കളത്തില്‍
തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മല്‍സരിക്കുന്നവരെ സിപിഎം കൂടെ പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരയില്‍ ചിത്രം തെളിഞ്ഞു. മുന്‍ എംഎല്‍എ ശബരിനാഥനെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുന്ന കവടിയാറില്‍ സുനില്‍കുമാര്‍ ആണ് സിപിഎമ്മിന് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ ബിജെപി മല്‍സരിപ്പിക്കുന്ന ശാസ്തമംഗലത്ത് ആര്‍ അമൃതയെയാണ് ഇടതുപക്ഷം മല്‍സരിപ്പിക്കുന്നത്.
പ്രമുഖര്‍ക്കെതിരെ നാട്ടുകാരെ മല്‍സരിപ്പിക്കുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. സുനില്‍കുമാറും അമൃതയും സ്വന്തം വാര്‍ഡിലാണ് മല്‍സരിക്കുന്നത്. നാല് ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മൂന്ന് ഏരിയ സെക്രട്ടറിമാര്‍ എന്നിവരും സിപിഎം പട്ടികയിലുണ്ട്. ജഗതിയില്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണനും മല്‍സര രംഗത്തുണ്ട്. പേട്ടയില്‍ എസ്പി ദീപക്, വഞ്ചിയൂരില്‍ വഞ്ചിയൂര്‍ ബാബു എന്നിവരും മല്‍സര രംഗത്തുള്ള പ്രമുഖരാണ്.

93 സ്ഥാനാര്‍ഥികളെയാണ് ഇടതുപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി സീറ്റില്‍ വൈകാതെ പ്രഖ്യാപിക്കും. സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റിലും മല്‍സരിക്കും. കോര്‍പറേഷനില്‍ ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. പിന്നാലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇടതുപക്ഷവും കളത്തിലിറങ്ങി.
ബിജെപി സ്ഥാനാര്‍ഥിയായ ആര്‍ ശ്രീലേഖക്കെതിരെ മല്‍സരിക്കുന്ന അമൃത ഐടി പ്രൊഷഷണലാണ്. ശാസ്തമംഗലം സ്വദേശിയായ തനിക്ക് വിജയ പ്രതീക്ഷയുണ്ട് എന്ന് അമൃത പറയുന്നു. 30 വയസില്‍ താഴെയുള്ള 13 പേരും 40 വയസില്‍ താഴെയുള്ള 12 പേരുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. അലത്തറയില്‍ മല്‍സരിക്കുന്ന മാഗ്നനയാണ് പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. ഇവര്‍ 23കാരിയാണ്.
ഗണേഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് ബിക്ക് അനുവദിച്ച ജഗതി വാര്‍ഡിലാണ് പൂജപ്പുര രാധാകൃഷ്ണന്‍ മല്‍സരിക്കുന്നത്. ഇദ്ദേഹം കേരള കോണ്‍ഗ്രസ് ബിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്. ഗണേഷ് കുമാര്‍ സോഷ്യല്‍ മീഡിയ വഴി ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് മല്‍സരിക്കുന്നത് എന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു എന്ന് രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഇത്രയും കാലം കലാകാരന്മാര്‍ അല്ലാത്തവരെ വിജയിപ്പിച്ചില്ലേ. ഗണേഷ് കുമാറിനൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് താന്‍. ജനം ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ താന്‍ ജനങ്ങളോടൊപ്പം നില്‍ക്കും. കേരള കോണ്‍ഗ്രസ് ബിക്ക് ആദ്യമായിട്ടാണ് സീറ്റ് കിട്ടുന്നത്. നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് മല്‍സരിക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications