മഞ്ജു വാര്യർ രാഷ്ട്രീയത്തിലിറങ്ങുന്നു? എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു | Oneindia Malayalam

  കൊച്ചി: അഭിനയിച്ച സിനിമകള്‍ എണ്ണത്തില്‍ വളരെ കുറവായിട്ട് പോലും മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. നടി എന്നതിലുപരി മഞ്ജുവിനോട് ഒരു പ്രത്യേക സ്‌നേഹം സൂക്ഷിക്കുന്നുണ്ട് മലയാളികള്‍. സിനിമാഭിനയിത്തിനുമുപരിയായുള്ള ജീവകാരുണ്യ പ്രവര്‍ത്തികളും മറ്റും മഞ്ജുവിന് മികച്ച ഒരു പ്രതിച്ഛായ കേരളത്തിലുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഈ പ്രതിച്ഛായ മുതലാക്കാനൊരുങ്ങുകയാണ് സിപിഎം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതെ നടി മഞ്ജു വാര്യര്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഒരുങ്ങുന്നുവെന്നാണ് മാധ്യമം വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

  സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധപുസ്തകമൊന്നുമല്ല''.. ബൽറാമിന് പിന്തുണയുമായി സിവിക് ചന്ദ്രൻ

  രാഷ്ട്രീയത്തിലെ സിനിമാക്കാർ

  രാഷ്ട്രീയത്തിലെ സിനിമാക്കാർ

  സിനിമാ താരങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് കേരളത്തിലൊരു പുതിയ കാര്യമല്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം നിരവധി സിനിമാക്കാര്‍ രാഷ്ട്രീയ ഗോദയില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയുണ്ടായി. സിപിഎമ്മിന്റെ എംഎല്‍എയായ മുകേഷും എംപിയായ ഇന്നസെന്റും നടന്മാരാണ്. ജഗദീഷും ഭീമന്‍ രഘുവും മത്സരിച്ച് തോറ്റവരാണ്. സുരേഷ് ഗോപി എംപിയും ഗണേഷ് കുമാര്‍ എംഎല്‍എയും സിനിമാക്കാര്‍ തന്നെ.

  മഞ്ജു മത്സരിക്കുമെന്ന്

  മഞ്ജു മത്സരിക്കുമെന്ന്

  സിനിമാക്കാരായ രാഷ്ട്രീയക്കാരുടെ നിരയിലേക്ക് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറും വരുന്നുവെന്നാണ് മാധ്യമം പുറത്ത് വിട്ടിരിക്കുന്ന വാര്‍ത്ത. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നുവെന്നാണ് മാധ്യമം റിപ്പോര്‍ട്ട്. സിപിഎം നേതാക്കള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നും വാര്‍ത്തയില്‍ പറയുന്നു.

  എറണാകുളം തിരിച്ച് പിടിക്കാൻ

  പൊതുവെ കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. എറണാകുളം ലോകസഭാ മണ്ഡലത്തില്‍ കഴിഞ്ഞ അവസാന രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിന്റെ കെവി തോമസിനാണ് വിജയം. 2004ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ചതാണ് ഇടതുപക്ഷത്തിന്റെ അവസാന ജയം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം തിരിച്ച് പിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമങ്ങള്‍.

  പ്രതിച്ഛായ മുതലെടുക്കാൻ

  പ്രതിച്ഛായ മുതലെടുക്കാൻ

  മഞ്ജു വാര്യര്‍ക്ക് പൊതുസമൂഹത്തിലുള്ള സ്വീകാര്യത തെരഞ്ഞെടുപ്പില്‍ ഗുണകരമാകും എന്നാണത്രെ സിപിഎം വിലയിരുത്തുന്നത്. മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ പലതവണ അനൗപചാരിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.

  സർക്കാരിന് നൽകുന്ന പിന്തുണ

  സർക്കാരിന് നൽകുന്ന പിന്തുണ

  സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായ പി രാജീവിനെ ലോകസഭയിലേക്ക് മത്സരിപ്പിക്കാനായിരുന്നു നേരത്തെ ധാരണയുണ്ടായിരുന്നത്. എന്നാല്‍ പുതിയ നീക്കമനുസരിച്ച് പി രാജീവ് അടുത്ത മൂന്ന് വര്‍ഷവും ജില്ലാ സെക്രട്ടറിയായി തുടരും. ഇടത് സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുള്ള വ്യക്തിയാണ് മഞ്ജു വാര്യര്‍. മാത്രമല്ല പല സര്‍ക്കാര്‍ പദ്ധതികളുടേയും ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്.

  ഓഖി ദുരിതബാധിതർക്കൊപ്പം

  ഓഖി ദുരിതബാധിതർക്കൊപ്പം

  എറണാകുളത്ത് പൊതുപരിപാടികളില്‍ സജീവമാകാന്‍ മഞ്ജു വാര്യര്‍ ശ്രമിക്കുന്നുണ്ടെന്നും മാധ്യമം വാര്‍ത്തയില്‍ പറയുന്നു. നേരത്തെ ഓഖി ദുരിതബാധിതരെ കാണാന്‍ മഞ്ജു വാര്യര്‍ തീരദേശത്തേക്ക് എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ജു വാര്യര്‍ 5 ലക്ഷം രൂപ സംഭാവനയായും നല്‍കുകയുണ്ടായി.

  ഔദ്യോഗിക സ്ഥിരീകരണമില്ല

  ഔദ്യോഗിക സ്ഥിരീകരണമില്ല

  ഇത്തരം സാമൂഹ്യ ഇടപെടലുകള്‍ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ചുവടുവെയ്പ്പാണോ എന്ന സംശയം സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും അന്ന് ഉന്നയിക്കുകയുണ്ടായി. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഇത്തരം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സ്വന്തം സംതൃപ്തിക്ക് വേണ്ടിയാണ് എന്നുമാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മഞ്ജു വാര്യരുടെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

  ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവ്

  ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവ്

  ദിലീപുമായുള്ള വിവാഹത്തിന് ശേഷം വർഷങ്ങളോളം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു മഞ്ജു വാര്യർ. വിവാഹമോചനത്തിന് ശേഷമുള്ള രണ്ടാം വരവ് മഞ്ജു ഒട്ടും മോശമാക്കിയില്ല. സിനിമയ്ക്കൊപ്പം സാമൂഹ്യ ഇടപെടലുകളും മഞ്ജുവിനെ ശ്രദ്ധേയയാക്കി. പാവപ്പെട്ട കുട്ടികൾക്കുള്ള സൌജന്യ നൃത്തപഠന സഹായവും വീടില്ലാത്തവർക്ക് വേണ്ടി നടത്തിയ ഇടപെടലുകളുമെല്ലാം മഞ്ജുവിനെ സാധാരണക്കാർക്ക് പ്രിയപ്പെട്ടവളാക്കി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വിവാദങ്ങളിലും നിറഞ്ഞ് നിന്നു.

  ദിലീപ് ആരാധകരുടെ ശത്രു

  ദിലീപ് ആരാധകരുടെ ശത്രു

  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ടെന്ന വാദം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യർ ആയിരുന്നു. മഞ്ജു അടക്കമുള്ള സിനിമയിലെ സ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും കേസിൽ ശക്തമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിലാണ് മഞ്ജുവിന്റെ മുൻ ഭർത്താവ് കൂടിയായ ദിലീപ് അറസ്റ്റിലാവുന്നത്. ഇതോടെ ദിലീപ് ഫാൻസ് മഞ്ജുവിന് എതിരെ തിരിയുകയും ചെയ്തു.

  വനിതാ കൂട്ടായ്മയുടെ മുന്നിൽ

  വനിതാ കൂട്ടായ്മയുടെ മുന്നിൽ

  മഞ്ജു വാര്യരുടെ ഉദാഹരണം സുജാത അടക്കമുള്ള സിനിമകൾക്കെതിരെ വലിയ പ്രചാരണം തന്നെ ദിലീപ് അനുകൂലികൾ അഴിച്ച് വിടുകയുണ്ടായി. ദിലീപിനെ മഞ്ജു അടക്കമുള്ളവർ ഗൂഢാലോചന നടത്തിയ കുടുക്കിയെന്നാണ് ഫാൻസിന്റെ ആരോപണം. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ദിലീപ് തന്നെയും മഞ്ജു വാര്യർക്കെതിരെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ അമ്മ അടക്കമുള്ളവരുടെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് സ്ത്രീകളുടെ കൂട്ടായമ രൂപീകരിച്ചതിന്റെ മുൻപന്തിയിലും മഞ്ജു ഉണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Reports says that CPM may consider actress Manju Warrier as candidate from Ernakulam Loksabha seat

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്