കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തല്ലൂരിലെ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി നടന്നത് രേഖകള്‍ തിരുത്തി

  • By Desk
Google Oneindia Malayalam News

കാന്തല്ലൂര്‍: സിപിഎംന്റെ നേതൃത്വത്തില്‍ ഭരണം നടക്കൂന്ന കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പെന്ന് ആരോപണം.പദ്ധതി അട്ടിമറിച്ച് തൊഴിലുറപ്പിന്റെ പേരില്‍ ലക്ഷങ്ങള്‍ പഞ്ചായത്ത് ഭരണസമിതി തട്ടിക്കുകയാണെന്നും ആരോപിച്ച്തൊഴിലുറപ്പ്തൊഴിലാളികളുംപ്രദേശവാസികളും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. മറയൂര്‍ കീഴാന്തൂര്‍ സ്വദേശികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍നടപ്പിലാക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കരിമ്പ് - പച്ചക്കറി തോട്ടങ്ങളില്‍ സാധരണ നിലയില്‍തൊഴിലുറപ്പ് ജോലികള്‍ ചെയ്യാന്‍ പാടില്ലെന്നിരിക്കെ, കാന്തല്ലൂരില്‍ കര്‍ഷകരെ അവഗണിച്ച് വന്‍കിട മുതലാളിമാരുടെ കരിമ്പിന്‍ തോട്ടങ്ങളില്‍ തൊഴിലാളികളെ വിട്ടുനല്‍കുന്ന സമീപനമാണ് പഞ്ചായത്ത് ഭരണസമിതി നടത്തി വരുന്നതെന്നും പ്രദേശവാസികള്‍ ജില്ലാ കളകടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.കാന്തല്ലൂരില്‍ ഒരിടത്തും മള്‍ബറി കൃഷി നടന്നു വരുന്നില്ല.

thozilurappu

മള്‍ബറി തോട്ടം എന്നവ്യാജേന രേഖകള്‍ സൃഷ്ടിച്ചാണ് ഇത്തരത്തില്‍ അഴിമതി നടത്തുന്നതെന്നും, ഇതിലൂടെ അനധികൃതമായി പണം സമ്പാധിക്കുന്ന രീതിയാണ് പഞ്ചായത്ത് തുടരുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു. ഇതിന് പുറമെകാന്തല്ലൂരില്‍ തൊഴില്‍ ക്ഷാമംരൂക്ഷമായി തുടരുന്നതിനാല്‍ വര്‍ഷങ്ങളായി തമിഴ്‌നാട്ടിലും മറ്റും ജോലിചെയ്യുന്നവരൂടെ പേരൂകള്‍ മസ്റ്റ്‌റോളില്‍ രേഖപ്പെടുത്തിയും അഴിമതി നടക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇത്തരത്തില്‍ അനധികൃതമായി ലിസ്റ്റില്‍ പേരു ചേര്‍ക്കപ്പെട്ടവരുടെ എ ടി എം കാര്‍ഡുകള്‍ മുന്‍ഭരണസമിതിയുടെ കാലത്തെതൊഴിലുറപ്പ് ഓവര്‍സീയര്‍മാരുടെപക്കലാണെന്നുംതുകഅക്കൗണ്ടില്‍ എത്തുമ്പോള്‍ അത് പിന്‍വലിച്ച് 40 ശതമാനം തുക കാര്‍ഡ് ഉടമക്കു നല്‍കുന്ന രീതയാണ് തുടരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.ആദിവാസി മേഖലയുള്‍പ്പെടെ മറ്റ് വാര്‍ഡുകളിലുംഇത്തരത്തില്‍തട്ടിപ്പ് നടന്നു വരുന്നതായും സൂചനയുണ്ട്.

English summary
cpm corruption in mgnrega idukki kanthallur panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X