കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃദു ഹിന്ദുത്വം സിപിഎം സൃഷ്ടി; കോൺഗ്രസിൽ വിശ്വാസികൾക്കും സ്ഥാനമുണ്ടെന്ന് കെ മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദുമതത്തില്‍ മൃദു ഹിന്ദുത്വം തീവ്ര ഹിന്ദുത്വം എന്നൊന്നില്ലെന്നും ഇത്തരം പ്രയോഗങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും കെ മുരളീധരൻ.അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന എകെ ആന്റണിയുടെ
അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും ഭൗതികവാദികള്‍ക്കും സ്ഥാനമുണ്ട്. പരസ്പരം ബഹുമാനിച്ച് പോകണമെന്നാണ് കോൺഗ്രസ് നിലപാട് എന്നും മുരളീധരൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു.

 മൃദു ഹിന്ദുത്വം തീവ്ര ഹിന്ദുത്വം എന്നൊന്നില്ല

കേരളത്തിൽ മാത്രമേ
ഇത്തരം ചര്‍ച്ചകള്‍ ഉള്ളൂ. അത് ഉണ്ടാക്കുന്നത് സിപിഎം ആണ്. ഹിന്ദുമതത്തില്‍ മൃദു ഹിന്ദുത്വം തീവ്ര ഹിന്ദുത്വം എന്നൊന്നില്ല. കോൺഗ്രസിനകത്ത് വിശ്വാസികൾക്കും ഭൗതികവാദികൾക്കും ഞങ്ങൾ സ്ഥാനം കൊടുക്കാറുണ്ട്. പരസ്പരം യോജിച്ച് പോകണമെന്നതാണ് ഞങ്ങളുടെ അഭിപ്രായം. അതാണ് പാർട്ടിയുടെ നയം. ന്യൂനപക്ഷ പ്രീണമെന്നും മൃതഹിന്ദുത്വമെന്ന വാക്കുകൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. പൊതുവായി ലോകത്തിന്റെ നന്മയാണ് എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത്.

 ബിജെപിക്ക് വിട്ടുകൊടുക്കുന്നതിന് തുല്ല്യമാണ്

രാഹുല്‍ ഗാന്ധി അമ്പലത്തില്‍ പോകുന്നുവെന്നാണ് സ്ഥിരം സിപിഎമ്മിന്റെ പരാതി. ഇത് മൃദു ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നും പ്രചരിപ്പിക്കുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അവര്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്തും പോയിട്ടുണ്ട്. ഇപ്പോൾ രാഹുൽ ഗാന്ധിയും പോകുന്നുണ്ട്. അതിനെ ആ രീതിയിൽ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദു മതത്തിന്റെ ഹോള്‍സെയില്‍ ബിജെപിക്ക് വിട്ടുകൊടുക്കുന്നതിന് തുല്ല്യമാണ്.

 മതത്തിന്റെ പേരിൽ വിഭജിക്കാൻ നോക്കുകയാണ്

മതത്തിന്റെ പേരിൽ വിഭജിക്കാൻ നോക്കുകയാണ്

ക്ഷേത്രങ്ങളില്‍ ഭരണസമിതി ചേരണമെന്ന് സി പി എം പറയാറുണ്ട്.
കോണ്‍ഗ്രസിനകത്ത് വിശ്വാസികള്‍ക്ക് സ്ഥാനമുണ്ട്. ഭൗതികവാദികള്‍ക്കും സ്ഥാനമുണ്ട്. ഹിന്ദു മതം വിഭാവനം ചെയ്യുന്ന വിശാല മനസ്കത ബി ജെ പിക്കും ആർ എസ് എസിനും ഇല്ല. അവർ സമൂഹത്തെ മതത്തിന്റെ പേരിൽ വിഭജിക്കാൻ നോക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകിയ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ അതൊരിക്കലും ന്യൂനപക്ഷ പ്രീണനമല്ല. എല്ലാവർക്കും ഇവിടെ അവകാശങ്ങളുണ്ട്.അത് മാറുന്നതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. അതിന് പകരം മൃതു ഹിന്ദുത്വം, കുറി തൊടാന്‍ പാടില്ല എന്നിങ്ങനെയുള്ള നിലപാട് ശരിയല്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണണം, മതത്തെ മതമായി കാണണം.

'അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങളുള്ള ഒരാള്‍'; ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപം പറഞ്ഞ് രാഹുൽ'അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങളുള്ള ഒരാള്‍'; ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപം പറഞ്ഞ് രാഹുൽ

മതേതരത്വം എന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത്

മതേതരത്വം എന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത്


ആ നിലപാടാണ് കോണ്‍ഗ്രസ് പാർട്ടി എല്ലാ കാലത്തും സ്വീകരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മതേതരത്വം എന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത്. മൃദുഹിന്ദുത്വം, ന്യൂനപക്ഷ പ്രീണനം എന്ന് പറയുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. എല്ലാവര്‍ക്കും അവകാശങ്ങള്‍ വകവെച്ചുകൊടുക്കണം. ആ നിലപാടാണ് കോൺഗ്രസിനുള്ളത്. ആ നിലപാടാണ് ഇന്നലെ എകെ ആന്റണി പറഞ്ഞത്. സമൂഹത്തെ വിഭജിക്കാന്‍ ബി ജെ പിക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ വളം വെച്ചുകൊടുക്കരുത്. ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നയാളാണ് കുറി തൊടുന്നയാളാണ്.

പഠാനിലെ ഗാനങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്; 'സിനിമയിലെ രംഗങ്ങളിലും മാറ്റം വേണം'പഠാനിലെ ഗാനങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്; 'സിനിമയിലെ രംഗങ്ങളിലും മാറ്റം വേണം'

'കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചിട്ടില്ല; കോൺഗ്രസിനേയും ലീഗിനേയും ഭിന്നിപ്പിക്കാൻ ശ്രമം'; സുധാകരൻ<br />'കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചിട്ടില്ല; കോൺഗ്രസിനേയും ലീഗിനേയും ഭിന്നിപ്പിക്കാൻ ശ്രമം'; സുധാകരൻ

ന്യൂനപക്ഷങ്ങള്‍ മാത്രം പോര


നരേന്ദ്ര മോദിയ്‌ക്കെതിരായ പോരാട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ മാത്രം പോര, രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെയും ഒപ്പം ചേര്‍ക്കണമെന്നായിരുന്നു എകെ ആന്റണി നിലപാട് പറഞ്ഞത്. ക്ഷേത്രത്തില്‍ പോയാലുടന്‍ മൃദുഹിന്ദുത്വവാദിയാക്കി ചിത്രീകരിക്കുന്നത് മോദിയെ സഹായിക്കുന്നതിന് തുല്യമാണെന്നും എല്ലാ വിഭാഗക്കരെയും ഒരുപോലെ ചേര്‍ത്തു നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയണമെന്നും ആന്റണി പറഞ്ഞു. ഹിന്ദുവിഭാഗത്തില്‍പ്പെട്ടവര്‍ അമ്പലത്തില്‍ പോയാലോ ചന്ദനക്കുറിയണിഞ്ഞാലോ ഹിന്ദുത്വവാദിയായി ചിത്രീകരിക്കുന്ന നിലപാട് ശരിയല്ലെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.

English summary
CPM created the term Soft Hindutva Is ; K Muraleedharan says that believers also have a place in Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X