Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഎംഎസ് അനുസ്മരണത്തിലും വിഎസിനെ പാര്‍ട്ടി തള്ളി

തിരുവനന്തപുരം: പാര്‍ട്ടിയ്ക്ക് വഴങ്ങാത്ത വിഎസിനെ പാര്‍ട്ടിയ്ക്ക് വേണ്ടെന്ന സന്ദേശവുമായി വീണ്ടും സിപിഎം നേതൃത്വം. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിഎസിന് പ്രസംഗം നിഷേധിച്ചു.

വേറെ ഏതെങ്കിലും പൊതുപരിപാടിയാണെങ്കില്‍ പോകട്ടെ, ഇഎംഎസ് അനുസ്മരണ പരിപാടിയിലാണ് വിഎസിന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത്.

VS Achuthanandan

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും വിഎസിന് പാര്‍ട്ടി നേതൃത്വം പ്രസംഗിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. പതാക ഉയര്‍ത്തിയത് വിഎസ് ആണെങ്കിലും അതിന് ശേഷം നടത്താനിരുന്ന പ്രസംഗം പാര്‍ട്ടി ഉപേക്ഷിക്കുകയായിരുന്നു.

16 വര്‍ഷമായി ഇഎംഎസ് അനുസ്മരണത്തില്‍ വിഎസ് പ്രസംഗിച്ചുവരുന്നു. എന്നാല്‍ ഈ പതിവാണ് ഇത്തവണ തെറ്റിച്ചത്. അധ്യക്ഷനെ കൂടാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് പ്രസംഗിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഒരുപാടുള്ളതിനാല്‍ സംസ്ഥാന സെക്രട്ടറി മാത്രം സംസാരിക്കും എന്നാണ് അധ്യക്ഷനായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

മാര്‍ച്ച് 21, 22 തിയ്യതികളിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. ഈ യോഗത്തില്‍ തന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഎസ് കത്ത് നല്‍കിയിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+