കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിലെ മാതാപിതാക്കള്‍ക്ക് സിപിഎം വക വീട്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഗുരുവായൂരില്‍ കഴിഞ്ഞ ആഗസ്റ്റില്‍ കൂട്ട ആത്മഹത്യ ചെയ്ത കാളികാവ് പൂങ്ങോട് ചേരങ്കോട് കോളനിയിലെ കാരമല സുനില്‍ കുമാറിന്റെ മാതാപിതാക്കള്‍ക്ക് സി.പി.എം ഏരിയാ കമ്മിറ്റി വീട് നിര്‍മിച്ചു നല്‍കുന്നു.
സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് കുടംബത്തിനു വീടു പണിതു നല്‍കുന്നത്. വീടിന്റെ ശിലാസ്ഥാപനം സി.പി.എം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍ നിര്‍വഹിച്ചു.

പൂങ്ങോട് ചേരങ്കോട് കോളനിയിലെ കാരമല സുനില്‍കുമാറിന്റെ മാതാപിതാക്കള്‍ക്കു സി.പി.എം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍ നിര്‍വഹിക്കുന്നു.

suicide

ലോക്കല്‍ സെക്രട്ടറി എന്‍.നൗഷാദ്, കെ.ബാലന്‍, പാലോളി റിയാസ്, പൂളക്കല്‍ കരീം, ഹരിനരായാണന്‍ പ്രസംഗിച്ചു. ഷെഡിലാണ് സുനിലിന്റെ മാതാപിതാക്കളായ നാല് സെന്റ് കോളനിയിലെ കാരമല ഗംഗാധരനും കുടുംബവും കഴിയുന്നത്. പൂങ്ങോട് കോളനിയില്‍ മിച്ചഭൂമിയായി ലഭിച്ച നാല് സെന്റ് സ്ഥലത്താണ് സുനില്‍ കുമാറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. പഞ്ചായത്ത് പദ്ധതിയില്‍ ഇതേവരെ ഇവര്‍ക്ക് വീട് ലഭിച്ചിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന ഷെഡിലാണ് ഇവര്‍ താമസിക്കുന്നത്.

വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ സുനിലും ഭാര്യ സുജാതയും രണ്ടു മക്കളുമായി ജോലിസ്ഥലത്ത് മാനത്തുമംഗലത്താണ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് സാമ്പത്തിക പ്രയാസം കൂടി വന്നതിനെ തുടര്‍ന്നു നാല് പേരും ചേര്‍ന്നു ജീവനൊടുക്കിയത്.

ഞങ്ങളും ഇവിടെയുണ്ട്... ഇന്നലെ വന്ന ഐഎസ്എല്‍ 'വല്ല്യേട്ടനായപ്പോള്‍' സൈഡായ ഐ ലീഗിലും ഇനി പോരാട്ടം

English summary
CPM donated house to the parents who were alone after the suicide of there family members

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്