Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വരാജിന്‍റെ തോല്‍വി ഞെട്ടിച്ചു, കല്‍പ്പറ്റയില്‍ വോട്ട് വീണില്ല, തവനൂരില്‍ അമ്പരുന്നു: വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധി നേടിയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന കാര്യം ഇടത് കേന്ദ്രങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഏറ്റവും കുറഞ്ഞത് 80 സീറ്റായിരുന്നു പ്രതീക്ഷിച്ചതെങ്കിലും 99 സീറ്റുകളുടെ അത്യുജ്വല വിജയം മുന്നണിക്ക് നേടിയെടുക്കാന്‍ സാധിച്ചു.

എങ്കിലും ഏത് സാഹചര്യത്തിലും വിജയം ഉറപ്പിച്ച ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് പരാജയം നേരിടേണ്ടി വന്നു. ഈ പരാജയങ്ങളുടെ കാരണം പരിശോധിച്ചുകൊണ്ടിരിക്കുകയാണ് സിപിഎം ഇപ്പോള്‍. ഒപ്പം തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്ന വിവിധ പരാതികളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

തോല്‍വിയും വോട്ടും കുറഞ്ഞതും

തോല്‍വിയും വോട്ടും കുറഞ്ഞതും അന്വേഷിക്കാന്‍ കമ്മീഷനുകളെ നിയോഗിച്ചുകൊണ്ടാണ് സിപിഎം നടപടി. ജില്ലാ അവലോകന യോഗങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയില്‍ ജെ സുധാകരനെതിരെ എച്ച് സലാം ഉയര്‍ത്തിയ ആരോപണം വലിയ വാര്‍ത്തയാവുകയും ചെയ്തു.

ആലപ്പുഴയില്‍

തനിക്കെതിരെ പോസ്റ്റര്‍ പ്രചാരണം ഉണ്ടായപ്പോള്‍ ആലപ്പുഴയില്‍ തോമസ് ഐസക് തള്ളിപ്പറഞ്ഞത് പോലെ തനിക്കെതിരെ പ്രചാരണം ഉണ്ടായപ്പോള്‍ സുധാകരന്‍ അത് ചെയ്തില്ല. എഎം ആരിഫ് എംപിയാണ് സുധാകരനെതിരെ വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സുധാകരന്‍റെ അഭാവത്തിലായിരുന്നു വിമര്‍ശനം.

കുണ്ടറയും കരുനാഗപ്പള്ളിയും

കൊല്ലം ജില്ലയില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ച രണ്ട് മണ്ഡലങ്ങളായിരുന്നു കുണ്ടറയും കരുനാഗപ്പള്ളിയും. ഈ മണ്ഡലങ്ങളിലെ പരാജയം അന്വേഷിക്കാന്‍ എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എം ശിവശങ്കരപ്പിള്ള എന്നിവര്‍ അടങ്ങിയ കമ്മീഷനെ നിയോഗിച്ചു. റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണം.

കുണ്ടറയില്‍


കുണ്ടറയില്‍ ബിജെപി വന്‍ തോതില്‍ വോട്ട് യുഡിഎഫിന് മറിച്ചതുകൊണ്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തോറ്റതെന്നാണ് റിവ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഴക്കടല്‍ മത്സ്യ ബന്ധന വിവാദവും ചെറിയ തോതില്‍ ബാധിച്ചു. മന്ത്രിയുടെ വ്യക്തിപരമായ രീതികളെ കുറിച്ച് അടിസ്ഥാനരഹിതമായ ചില ആരോപണങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളത്ത്

എറണാകുളം ജില്ലയില്‍ രണ്ട് സിറ്റിങ് സീറ്റുകളാണ് നഷ്ടമായത്. പെരുമ്പാവൂരും, തൃപ്പൂണിത്തുറയും. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറഞ്ഞ വോട്ടിനെങ്കിലും രണ്ട് മണ്ഡലത്തിലും വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടിടത്തും പരാജയപ്പെട്ടു. തൃപ്പൂണിത്തുറയിലെ സ്വരാജിന്‍റെ തോല്‍വി സംസ്ഥാന തലത്തില്‍ തന്നെ തിരിച്ചടിയായി.

അരുവിക്കര

പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ പരാജയത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മിന് പരാതി നല്‍കിയിട്ടുണ്ട്. അരുവിക്കരയില്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും അവിടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു നിസ്സഹകരിച്ചെന്ന പരാതി അന്വേഷിക്കാൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി തീരുമാനിച്ചു.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ ചിറ്റയം കുമാറിന് ഭൂരിപക്ഷം കുറഞ്ഞതും തിരുവല്ലയില്‍ മാത്യു ടി തോമസ് തോൽക്കുമെന്ന തരത്തിൽ നടന്ന പ്രചാരണത്തിൽ പാർട്ടി അണികളും പങ്കു ചേർന്നെന്നുമുള്ള ആരോപണവുമാണ് അന്വേഷിക്കുന്നത്. ഒറ്റപ്പാലം, നെന്മാറ മണ്ഡലങ്ങളിലും വിജയിച്ച അംഗങ്ങള്‍ പരാതി പറഞ്ഞിട്ടുണ്ട്. ഒരു സിഐടിയു ജില്ലാ നേതാവിന്റെ പേരെടുത്തു പറഞ്ഞായിരുന്നു ഒറ്റപ്പാലം എംഎൽഎ പ്രേംകുമാറിന്റെ ആരേ‍ാപണം....

‌വയനാട്

‌വയനാട് കല്‍പ്പറ്റ മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ന്യൂനപക്ഷ വോട്ടുകളും പ്രതീക്ഷിച്ചതു പോലെ ലഭിച്ചില്ല. സിറ്റിങ് എംഎല്‍എ സികെ ശശീന്ദ്രനെ മാറ്റി എല്‍ജെഡിക്ക് സീറ്റ് കൊടുത്തതും ഒരിവഭാഗം വോട്ടര്‍മാരെ എതിരാക്കിയെന്നും വിലയിരുത്തപ്പെടുന്നു. ബത്തേരിയില്‍ വിജയ പ്രതീക്ഷയുണ്ടായെങ്കിലും വോട്ടുകള്‍ യുഡിഎഫിലേക്ക് പോയത് ക്ഷീണമായി.

കണ്ണൂരില്‍

കണ്ണൂരില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാത്ത ബൂത്തുകളെ പ്രത്യേകമായി എടുത്താണ് പരിശോധന. മട്ടന്നൂരിലും പയ്യന്നൂരിലും പോലും ചില ബൂത്തുകളില്‍ പ്രതീക്ഷിച്ച് വോട്ടുകള്‍ വരാതെയുണ്ട്. മഞ്ചേശ്വരത്ത് വോട്ടുകള്‍ കുറഞ്ഞത് യുഡിഎഫും ബിജെപിയും നടത്തിയ വർഗീയ പ്രചാരണത്തിന്റെ ഭാഗമാണെന്നാണ് കാസര്‍കോട് കമ്മിറ്റി വിലയിരുത്തിയത്.

തവനൂരിൽ

തവനൂരിൽ കെ.ടി. ജലീലിന്‍റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് പാര്‍ട്ടിയെ ഞെട്ടിച്ചു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി എടപ്പാൾ, തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകളിലാണ് വോട്ട് വലിയ തോതില്‍ യുഡിഎഫിലേക്ക് പോയത്. ഏറനാട്, നിലമ്പൂർ, തവനൂർ, പെരിന്തൽമണ്ണ സീറ്റുകളിൽ വോട്ടു വിഹിതം കുറഞ്ഞു. പെരിന്തല്‍മണ്ണയില്‍ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും നേരിട വോട്ടിന് പരാജയപ്പെട്ടു.

ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+