കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത്‌ തുടര്‍ഭരണത്തിന്‌ സാധ്യതയെന്ന്‌ സിപിഎം; കേരള പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയം സംസ്ഥാനത്തെ തുടര്‍ഭരണത്തിലേക്ക്‌ നയിക്കുമെന്ന വിലയിരുത്തലില്‍ സിപിഎം സംസ്ഥാന നേതൃത്വം. സ്വര്‍ണക്കടത്ത്‌ വിവാദം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിലൂടെ സാധിച്ചെന്നും സിപിഎം വിലയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശം നലനില്‍ക്കെ തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്‌ തുടക്കം കുറിക്കാനാണ്‌ സിപിഎമ്മിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഷെഡ്യൂളിനും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ അംഗീകാരം നല്‍കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളപര്യടനം നടത്തിയിരുന്നു. വിവധ മേഖലകളിലെ പ്രമുഖരുമായി ജില്ലകളില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. അതില്‍ നിന്ന്‌ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ്‌ പത്രികയില്‍ ഉള്‍പ്പെടുത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്‌ ഈ മാസം 22ന്‌ കൊല്ലത്ത തുടക്കമാകും. അന്ന്‌ വൈകുന്നേരം പത്തനംതിട്ടയിലും മുഖ്യമന്ത്രി എത്തും. 23ന്‌ രാവിലെ ഇടുക്കിയിലും വൈകിട്ട്‌ കോട്ടയത്തുമാകും പര്യടനം. 24ന്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന്‌ ശേഷം പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച്ച നടത്തും. 26ന്‌ കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ ചര്‍ച്ച.

cpm

27ന്‌ കോഴിക്കോടും വയനാടും സന്ദര്‍ശിക്കും. 28ന്‌ മലപ്പുറം, പാലക്കാട്‌ ജില്ലകളിലും 29ന്‌ തൃശൂരും സന്ദര്‍ശിക്കും. 30ന്‌ രാവിലെ എറണാകുളത്തെയും വൈകിട്ട്‌ ആലപ്പുഴയിലെയും ചര്‍ച്ചകളോടെ മുഖ്യമന്ത്രിയുടെ കേരള പര്യടനം അവസാനിക്കും.സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും സൗജന്യ കിറ്റ്‌ വിതരണവും തിരഞ്ഞെടുപ്പില്‍ തുണച്ചെന്നാണ്‌ സിപിഎം വിലയിരുത്തല്‍ വിവാദങ്ങളെ മറികടക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കോവിഡ്‌ പ്രതിസന്ധി മാറും വരെ കിറ്റ്‌ വതരണം തുടരും.വിവാദങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നും സിപിഎം വിലയിരുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അന്വേഷണങ്ങളാണ്‌ കേന്ദ്ര ഏജന്‍സികളുടേതെന്ന്‌ ബോധ്യപ്പെടുത്താനായതായും സിപിഎം കണക്കു കൂട്ടുന്നു.

എന്നാല്‍ സംസ്ഥാനത്തെ ബിജെപിയുടെ കടന്നുകയറ്റത്തില്‍ പരിശോധനയുണ്ടാകും. ബിജെപിയുടെ കടന്നുകയറ്റം ഗൗരവമായി സിപിഎം കാണുന്നുണ്ട്‌. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ഉണ്ടാകും. 21 മുതല്‍ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന്‌ തിരഞ്ഞെടുപ്പ്‌ വിലയിരുത്തും. ജനുവരി രണ്ട്‌, മൂന്ന്‌ തിയതികളില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയും ചേരും.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
CPM expect to ldf government continue power in kerala next assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X