Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം ആഭ്യന്തര സെക്രട്ടറിക്കുള്ള മുന്നറിയിപ്പോ?

തിരുവനന്തപുരം: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് കൊലക്കേസില്‍ പോലീസ് പ്രതിക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് പോലീസ് നിയമനത്തില്‍ ഇടപെട്ട ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കുള്ള മുന്നറിയിപ്പ് കൂടിയാണ് കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം.

ധന്‍രാജ് വധക്കേസില്‍ പോലീസ് പ്രതികള്‍ക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തിയ കോടിയേരി സാധാരണ ഗതിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും പോലീസ് ചെയ്തില്ലെന്ന് തുറന്നടിച്ചിരുന്നു. ഇരകള്‍ക്കൊപ്പമാണ് പോലീസ് നില്‍ക്കേണ്ടത്. പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന പോലീസ് ഉന്നതരുടെ നിലപാട് തിരുത്താന്‍ തയ്യാറവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kodiyeri Balakrishnan

ഇടതുപക്ഷം ഭരിക്കുമ്പോള്‍, സാക്ഷാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി പദം കൈയ്യാളുമ്പോള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് കണ്ണൂരിലെ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന വികാരമാണ് സിപിഎം നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി നല്‍കിയ സ്വതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരാണ് കുറ്റക്കാര്‍ എന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം പോലീസ് മന്ത്രി കൂടിയായ പിണറായിക്ക് നേരെയുള്ള വിമര്‍ശനമായി വ്യാഖ്യാനിക്കപ്പെ
ടുന്നുണ്ട്.

ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കിയതും സ്ഥലം മാറ്റത്തില്‍ ഇടപെട്ടതുമെല്ലാം ആഭ്യന്തര സെക്രട്ടറിയായിരുന്നു. അതുകൊണ്ട് തന്നെ കോടിയേരിയുടെ വിമര്‍ശന കുന്തമുന തിരിയുന്നത് നളിനി നെറ്റോയ്ക്ക് നേരെയാണ്. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒരേ വ്യക്തി തന്നെയാകുന്നത് അനുചിതമാണെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്.

അക്രമിക്കാന്‍ വരുന്നവരോട് കണക്ക് തീര്‍ക്കണമെന്ന് കഴിഞ്ഞ ദിവസം പയ്യന്നൂരിലാണ് കോടിയേരി ആഹ്വാനം ചെയ്തിരുന്നത്. വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും ആക്രമണം പാടില്ല, ആക്രമിക്കാന്‍ വരുന്നവരോട് തന്നെ കണക്ക് തീര്‍ക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്ത് തന്നെ കൂലികിട്ടുമെന്നാണ് കോടിയേരി മുന്നറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയിലെ യുവതി യുവാക്കള്‍ക്ക് കായിക പരിശീലനം നല്‍കണമെന്ന കോടിയേരിയുടെ നിര്‍ദ്ദേശവും ശ്രദ്ധേയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+