Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന വിവാദത്തിലെ അധ്യാപികയ്ക്ക് സിപിഎം ഊരുവിലക്ക്

കണ്ണൂര്‍: ചുംബന സമരത്തെ പിന്തുണച്ച കണ്ണൂരിലെ അധ്യാപികയ്ക്ക് സിപിഎം ഊരുവിലക്ക് നേരിടുന്നതായി ആരോപണം. പാര്‍ട്ടിഗ്രാമത്തിലെ സ്‌കൂളില്‍ ജോലിയ്‌ക്കെത്താനാകാതെ കുഴങ്ങുകയാണ് അധ്യാപിക. കണ്ണൂര്‍ പഴയങ്ങാടി ചെറുതാഴം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യപിക എം സുല്‍ഫത്തിനാണ് ഇടതുപക്ഷ അധ്യാപക വിദ്യാര്‍ഥി സംഘടനകളുടെ വിലക്കുമൂലം നിര്‍ബന്ധിത അവധിയെടുക്കേണ്ടി വന്നതായി പരാതി ഉയരുന്നത്.

ക്‌ളാസ ്മുറികളിലും സ്റ്റാഫ് റൂമിലും അപ്രഖ്യാപിത വിലക്ക് വന്നതോടെ കഴിഞ്ഞമാസം 14 മുതല്‍ ഈ മാസം 14 വരെ അധ്യാപിക അവധിയെടുത്തിരിയ്ക്കുകയാണ്. സ്‌കൂളിലെ ദളിത് വിദ്യാര്‍ഥിനിയായ ഒന്‍പതാം ക്ളാസുകാരിയെ ഇടത് അധ്യാപക സംഘടനയില്‍പെട്ട നേതാവ് പീഡിപ്പിച്ചതിനെതിരെ അധ്യാപക നടത്തിയ ഇടപെടലാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ചുംബന സമരത്തെ അനുകൂലിച്ച് അധ്യാപിക ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതാണ് ഇപ്പോള്‍ നേതാക്കള്‍ ആയുധമാക്കിയിരിയ്ക്കുന്നത്.

kiss-of-lave-page

പീഡനവിവരം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം അധ്യാപിക നില്‍ക്കുകയും ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ഉള്‍പ്പടെ കോടതിയില്‍ ഹാജരാകേണ്ടി വന്നു. ഈ സംഭവവും അധ്യാപികയ്‌ക്കെതിരായ പക ഇരട്ടിയ്ക്കാന്‍ ഇടയാക്കിയത്രേ. സ്‌കൂള്‍ തകര്‍ക്കാനുള്ള നീക്കമാണ് അധ്യാപിക നടത്തുന്നതെന്നും ഇവരെ സ്ഥലം മാറ്റണമെന്നുമാണ് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+