അടവുകളെല്ലാം പാളി, മകന്റെ കേസില്‍ കോടിയേരി നാണംകെട്ടു, ദുബായില്‍ കളികളൊന്നും ചെലവാകില്ല

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: അനധികൃത പണം തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ സിപിഎമ്മാണ് യഥാര്‍ഥത്തില്‍ നാണംകെട്ടിരിക്കുന്നത്. ഇതുവരെ പുതിയ പുതിയ ന്യായീകരണങ്ങള്‍ കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചിരുന്ന കോടിയേരിക്കും മകന്‍ ബിനോയിക്കും ഇനി കാര്യങ്ങള്‍ എളുപ്പമാവില്ല. കാരണം ദുബായിലെ കാര്യങ്ങള്‍ കേരളത്തിലേത് പോലെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവില്ല എ്ന്നതാണ് ഒരു കാര്യം.

അതേസമയം ഇതുവരെ ബിനോയിയും കോടിയേരിയും പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണെന്ന് വ്യക്തമായിരിക്കുകയാണ്. ബിനോയിയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാവും വരുംദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനവും മുഖ്യമന്ത്രിക്കും കോടിയേരിക്കും നേരെ ഉയരാം.

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

ദുബായില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെയുള്ള കേസ്. ഓഡി കാര്‍ വാങ്ങാനായി 50 ലക്ഷത്തിലധികം രൂപ വായ്പയും ബിസിനസ് ആവശ്യങ്ങള്‍ക്കായി ഏഴുകോടിയിലധികം രൂപയും വായ്പ വേറെയും കൈകപറ്റിയിരുന്നു. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണില്‍ തിരിച്ച് നല്‍കാമെന്നായിരുന്നു ഉറപ്പ്. ഇതിനിടെ കാറിന്റെ വായ്പയുടെ തിരിച്ചടവും നിര്‍ത്തിയതോടെ മൊത്തം 13 കോടിയോളം രൂപയാണ് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്.

മര്‍സൂഖിയുടെ തന്ത്രം

മര്‍സൂഖിയുടെ തന്ത്രം

ചെക്ക് മടങ്ങിയതിന് ജാസ് ടൂറിസം കമ്പനി ഉടമയും യുഎഇ പൗരനുമായ അല്‍ മര്‍സൂഖി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞത്. മര്‍സൂഖി എത്രയും പെട്ടെന്ന് പണം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കില്‍ മാത്രമേ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാവൂ. ദുബായില്‍ തന്റെ സ്വാധീനം എന്താണെന്ന് വ്യക്തമാക്കുക കൂടിയാണ് മര്‍സൂഖി ചെയ്തതെന്നാണ് അഭ്യൂഹം.

നാട്ടില്‍ കിട്ടിയത് ദുബായില്‍ തീര്‍ത്തു

നാട്ടില്‍ കിട്ടിയത് ദുബായില്‍ തീര്‍ത്തു

വിജയന്‍പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തിന്റെ ഹര്‍ജിയെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വാര്‍ത്ത നല്‍കുന്നത് കോടതി വിലക്കിയിരുന്നു. ഇതോടെ മര്‍സൂഖി കേരളത്തില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇതിന്റെ കണക്കാണ് ഇപ്പോള്‍ ദുബായില്‍ തീര്‍ത്തിരിക്കുന്നത്. അന്ത്യശാസനം അനുസരിച്ചില്ലെങ്കില്‍ ബിനോയിയെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന സന്ദേശവും ഇതോടൊപ്പം നല്‍കാന്‍ മര്‍സൂഖിക്ക് സാധിച്ചു.

കേസില്ല, പക്ഷേ കേസുണ്ട്

കേസില്ല, പക്ഷേ കേസുണ്ട്

നേരത്തെ ദുബായ് കോടതി തന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ബിനോയിക്കെതിരെ കേസില്ലെന്നാണ് പറഞ്ഞിരുന്നത്. ബിനോയിയും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. ആദ്യ ഘട്ടത്തില്‍ കേസിന്റെ ഭാഗമായി 60000 ദിര്‍ഹം പിഴയടച്ചു എന്ന് പറഞ്ഞപ്പോള്‍ തന്നെ ബിനോയിക്ക് പിഴച്ചിരുന്നു. അടുത്തിടെ മര്‍സൂഖിയുടെ അഭിഭാഷകനും ബിനോയിക്കെതിരെ കേസുണ്ടെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത്തെ സംഭവത്തോടെ ബിനോയ് പറഞ്ഞതൊക്കെ നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രി ശരിക്കും പെട്ടു

മുഖ്യമന്ത്രി ശരിക്കും പെട്ടു

കേസില്‍ തുടക്കം മുതല്‍ ബിനോയിയെ ന്യായീകരിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. നിയമസഭയില്‍ അദ്ദേഹം ബിനോയിക്കെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞിരുന്നു. സത്യം പുറത്ത് വന്നതോടെ സിപിഎമ്മും അതേസമയം മുഖ്യമന്ത്രിയും പ്രതിരോധത്തിലാണ്. ഒരു ന്യായം പൊളിഞ്ഞസ്ഥിതിക്ക് ഇനി മറ്റ് നുണകളൊന്നും ചെലവാക്കാന്‍ സാധ്യതയില്ലെന്നും മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്.

ബിനീഷിന്റെ വാക്കുകള്‍

ബിനീഷിന്റെ വാക്കുകള്‍

വിവാദങ്ങള്‍ക്കിടെ ബിനീഷ് കോടിയേരിയുടെ പ്രസ്താവനയും ഇതിനിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിനോയിക്കെതിരെ ദുബായില്‍ കേസില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല എന്നായിരുന്നു ബിനീഷിന്റെ പ്രസ്താവന. എന്നാല്‍ 13 കോടിയുടെ കേസല്ല 1.72 കോടി രൂപയുടെ കേസാണെന്നും ബിനീഷ് പറഞ്ഞു. ബിനോയ് നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ലെന്നും ദുബായില്‍ നിന്നിട്ട് കേസ് നടത്തട്ടെ എന്നുമായിരുന്നു ബിനീഷിന്റെ പരാമര്‍ശം.

സാമ്പത്തിക കുറ്റകൃത്യം

സാമ്പത്തിക കുറ്റകൃത്യം

ബിനോയിക്കെതിരേ ക്രിമിനല്‍ കേസില്ലെന്ന സാക്ഷ്യപത്രമാണ് ദുബായ് കോടതി നല്‍കിയത്. എന്നാല്‍ അതിലും ഗുരുതരമാണ് ബിനോയിക്കെതിരെ നിലവിലുള്ളത്. സാമ്പത്തിക കുറ്റകൃത്യത്തിനായി ബിനോയിക്കെതിരെ മര്‍സൂഖി കേസ് നല്‍കിയത്. കോടതി അതുകൊണ്ടാണ് ക്രിമിനല്‍ കേസില്ലെന്ന് രേഖ നല്‍കിയത്. പരാതിയിലെ യാഥാര്‍ഥ്യങ്ങളും ബിനോയ് പണം തിരിച്ചടച്ചിട്ടില്ലെന്നുമുള്ള കാര്യങ്ങള്‍ മര്‍സൂഖി അഭിഭാഷകന്റെ കൈയ്യിലുണ്ട്. ദുബായില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പാണ് സാമ്പത്തിക കുറ്റകൃത്യത്തിലുള്ളത്.

്അപ്പീല്‍ നല്‍കും

്അപ്പീല്‍ നല്‍കും

അടുത്ത ഒരാഴ്ച്ചക്കുള്ളില്‍ ബിനോയിക്ക് കേസില്‍ വീണ്ടും അപ്പീല്‍ നല്‍കാം. വിലക്ക് നീക്കികിട്ടാന്‍ ബിനോയ് അപേക്ഷ ഇപ്പോഴേ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കമ്പനിയുടെ അന്ത്യശാസനത്തില്‍ കേസിന് താല്‍പര്യമില്ലെന്നും പണം തിരിച്ചുകിട്ടലാണ് പ്രധാനമെന്നും പറയുന്നുണ്ട്. ഈ ഒരു പ്രതീക്ഷയാണ് ഇനി ബിനോയിക്ക് മുന്നിലുള്ളത്.

ഒത്തുതീര്‍പ്പും പ്രശ്‌നമാകും

ഒത്തുതീര്‍പ്പും പ്രശ്‌നമാകും

മര്‍സൂഖിക്ക് ഒത്തുതീര്‍പ്പിന് താല്‍പര്യമുണ്ടെങ്കിലും അതിനോടും യോജിക്കാനാവാത്ത പ്രതിസന്ധിയിലാണ് സിപിഎമ്മും കോടിയേരിയും. ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ ഇത്രയും പണം എവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യം ഉയരും. ഇനി ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ കേസ് പരിധി വിടും. പിന്നെ പാര്‍ട്ടി വിചാരിച്ചാല്‍ പോലും ഒന്നും ചെയ്യാന്‍ സാധിക്കില്ല. കാരണം കേസ് ദുബായിലെ നിയമപ്രകാരമാണ് നടക്കുക.

കോടിയേരി കുടുങ്ങി

കോടിയേരി കുടുങ്ങി

മകനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതിയില്ലെന്നും ഇന്റര്‍പോള്‍ അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു കോടിയേരി നേരത്തെ പറഞ്ഞിരുന്നു. മകന്റെ കേസിന്റെ പേരില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ നോക്കേണ്ടെന്നും കോടിയേരി സൂചിപ്പിച്ചിരുന്നു. ഇതോടൊപ്പം മര്‍സൂഖിയെന്തിനാണ് കേരളത്തില്‍ കറങ്ങി നടക്കുന്നതെന്നും കോടിയേരി ചോദിച്ചിരുന്നു. ഇപ്പോഴത്തെ സംഭവത്തോടെ കോടിയേരിക്ക് മിണ്ടാനാവാത്ത അവസ്ഥയാണ്. പാര്‍ട്ടി സമ്മേളനത്തില്‍ കോടിയേരിക്കെതിരെ വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്.

സംസ്ഥാന സമ്മേളനം

സംസ്ഥാന സമ്മേളനം

സംസ്ഥാന സമ്മേളനം അടുത്ത് വരുന്നത് കോടിയേരിക്ക് മറ്റൊരു തിരിച്ചടിയാവാനാണ് സാധ്യത. മകനെ ന്യായീകരിക്കാനോ അല്ലെങ്കില്‍ കുറ്റപ്പെടുത്താനോ കോടിയേരി തയ്യാറാവേണ്ടി വരും. രണ്ടായാലും അദ്ദേഹത്തിന് ഗുണം ചെയ്യില്ല. കോടിയേരി അറിഞ്ഞ് കൊണ്ടാണോ ഈ തട്ടിപ്പ് നടന്നതെന്ന ചോദ്യവും സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ ഉയര്‍ത്തിയേക്കും. പാര്‍ട്ടി പ്ലീനം തീരുമാനവും ഇതില്‍ നിര്‍ണായകമാവും.

English summary
cpm in defence over binoy kodiyeri issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്