Get Updates
Get notified of breaking news, exclusive insights, and must-see stories!

3 മന്ത്രി സ്ഥാനം അധികം കണ്ടെത്തി; സിപിഎമ്മിന് 12, ഒരു കക്ഷി പുറത്ത്, പുതുതായി 3 പേര്‍

തിരുവനന്തപുരം: ഇരുപതാം തിയതി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിമാരായി എത്തും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തയും ഉണ്ടായിട്ടില്ല. ആകെ മന്ത്രി സ്ഥാനം ഉറപ്പിച്ചുവെന്ന് പറയാന്‍ കഴിയുന്നത് കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിന്‍ മാത്രം.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും മന്ത്രിമാരാവുന്നവരെ കുറിച്ച് സൂചനകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കാന്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ തയ്യാറായിട്ടില്ല. അതേസമയം ഏകാംഗ കക്ഷികളില്‍ നിന്നും മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ കൂടി സിപിഎം പരിഗണിച്ചേക്കും.

Recommended Video

cmsvideo
    കേരളം; രണ്ടാം പിണറായി മന്ത്രിസഭയിലും സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം നൽകാൻ ധാരണ
    രണ്ടാം പിണറായി സര്‍ക്കാര്‍

    രണ്ടാം പിണറായി സര്‍ക്കാര്‍

    രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ 20 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി 17 എല്‍ഡിഎഫ് യോഗം യോഗം ചേരുന്നത്. മന്ത്രിമാരുടേയും വകുപ്പ് വിഭജനത്തിലും ഈ യോഗത്തോടെ തന്നെ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

    ഉഭയകക്ഷി ചര്‍ച്ചകള്‍

    ഉഭയകക്ഷി ചര്‍ച്ചകള്‍

    തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഘടകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മുന്നണിയിലേക്ക് കൂടുതല്‍ ഘടകക്ഷികള്‍ വരികയും കൂടുതല്‍ പേര്‍ ജയിക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തെ സമവാക്യം ഇത്തവണ തുടരാന്‍ കഴിയില്ലെന്ന് സിപിഎമ്മിന് നേരത്തെ തന്നെ ബോധ്യമായിരുന്നു.

    വകുപ്പ് വിഭജനം

    വകുപ്പ് വിഭജനം

    അതുകൊണ്ട് കൂടിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവെച്ച് കോവിഡ് പ്രതിരോധം താളം തെറ്റാത്ത രീതിയില്‍ ഒരു വശത്ത് കൂടി ചര്‍ച്ചകള്‍ കൊണ്ടുപോയത്. വകുപ്പ് വിഭജനത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും വ്യക്തത വരാത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിപിഐ അടക്കമുള്ള കക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

    സിപിഎം സെക്രട്ടറിയേറ്റ്

    സിപിഎം സെക്രട്ടറിയേറ്റ്

    കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഘടകക്ഷികളുമായി ചര്‍ച്ച നടത്തിയത്. അതാത് സമയത്ത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ പുരോഗതി ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തും. സിപിഎമ്മില്‍ നിന്നും ആരൊക്കെ മന്ത്രിമാര്‍ ആവണം എന്നതിലും ഇന്ന് ചര്‍ച്ചകള്‍ നടക്കും.

    കോണ്‍ഗ്രസ് എസ്

    കോണ്‍ഗ്രസ് എസ്

    മന്ത്രിമാരുടെ എണ്ണത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഏകാംഗ കക്ഷികളില്‍ എല്ലാവര്‍ക്കും മന്ത്രി സ്ഥാനം നല്‍കാനാവില്ലെന്ന കാര്യം സിപിഎം ഇതിനോടകം തന്നെ ബന്ധപ്പെട്ട കക്ഷികളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മന്ത്രിസഭയില്‍ ഇടംപിടിച്ച കോണ്‍ഗ്രസ് എസ് അടക്കമുള്ളവര്‍ ഇത്തവണ പുറത്ത് നില്‍ക്കേണ്ടി വരും.

    സിപിഎമ്മിന് 12

    സിപിഎമ്മിന് 12


    നിലവിലെ ധാരണ അനുസരിച്ച് സിപിഎമ്മിന് 12 മന്ത്രിമാര്‍ ഉണ്ടാവും. ഒന്നാം പിണറായി സര്‍ക്കാറില്‍ 13 മന്ത്രിമാരായിരുന്നു സിപിഎമ്മിന് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് ഒന്ന് കുറയും. അതോടൊപ്പം തന്നെ മന്ത്രിസഭയുടെ അംഗബലം ഇരുപതില്‍ നിന്നു പരമാവധി സംഖ്യയായ 21 ലേക്ക് ഉയര്‍ത്തും. കൂടുതെ കോണ്‍ഗ്രസ് എസില്‍ നിന്നും മന്ത്രി സ്ഥാനം തിരികെ എടുക്കുകയും ചെയ്യും

    സിപിഐക്ക്

    സിപിഐക്ക്

    ഇതോടെ മൂന്ന് മന്ത്രി സ്ഥാനം അധികമായി കണ്ടെത്താന്‍ സാധിക്കും. അധികമായി വരുന്ന മൂന്ന് മന്ത്രിസ്ഥാനം പുതിയ കക്ഷികള്‍ക്ക് നല്‍കിയുള്ള ധാരണയാണ് സിപിഎം ഉദ്ദേശിക്കുന്നത്. സിപിഐക്ക് കഴിഞ്ഞ തവണ ലഭിച്ച നാല് മന്ത്രി സ്ഥാനം തന്നെ ഇത്തവണയും ലഭിക്കും. എന്നാല്‍ ചീഫ് പദവി അവര്‍ വിട്ടുനല്‍കേണ്ടി വരും.

    കേരള കോണ്‍ഗ്രസിന്

    കേരള കോണ്‍ഗ്രസിന്

    രണ്ട് വീതം എംഎല്‍എമാര്‍ ഉള്ള എന്‍സിപി,ജെഡിഎസ് കക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനം ലഭിക്കും. അഞ്ച് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം രണ്ട് മന്ത്രിമാരാണ്. ഇടുക്കിയില്‍ നിന്നുള്ള റോഷി അഗസ്റ്റിനാണ് മന്ത്രിസ്ഥാനത്തേക്ക് പ്രഥമ പരിഗണന. ഇദ്ദേഹത്തോടൊപ്പം എന്‍ ജയരാജിന് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് രണ്ടാം മന്ത്രിസ്ഥാനം ചോദിക്കുന്നത്.

    ഗണേഷ് കുമാര്‍

    ഗണേഷ് കുമാര്‍

    എന്നാല്‍ ഒരു മന്ത്രി സ്ഥാനം മാത്രമേ നല്‍കാന്‍ കഴിയുവെന്നാണ് സിപിഎം അറിയിച്ചത്. കൂടാതെ സിപിഐയില്‍ നിന്നും എടുക്കുന്ന ചീഫ് വിപ്പ് പദവി കൂടി ഇവര്‍ക്ക് നല്‍കും. ഏകാംഗ കക്ഷികളില്‍ കെബി ഗണേഷ് കുമാറിനെ ഇത്തവണ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു. കഴിഞ്ഞ തവണ മന്ത്രി സ്ഥാനം നല്‍കാതിരുന്നത് കൂടി പരിഗണിച്ചാണ് ഇത്.

    ആന്‍റണി രാജു

    ആന്‍റണി രാജു

    ലത്തീന്‍ സഭ പ്രതിനിധി എന്ന നിലയിലാണ് അന്‍റണി രാജുവിന്‍റെ സാധ്യത. മുന്‍ എംഎല്‍എ എന്നതും ഇദ്ദേഹത്തിന് അനുകൂല ഘടകമാണ്. അന്‍റണി രാജുവിനും ഗണേഷ് കുമാറിനും കൂടി ഇടം നല്‍കാന്‍ തീരുമാനിച്ചാല്‍ പിന്നീട് മറ്റ് കക്ഷികള്‍ക്കൊന്നും ഇടം ലഭിക്കില്ല. എന്നാല്‍ ഐഎന്‍എല്ലിനെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ട്.

    ഐഎന്‍എല്‍

    ഐഎന്‍എല്‍

    കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മുന്നണിയുമായി സഹകരിക്കുന്ന കക്ഷിയാണ് ഐഎന്‍എല്‍. കോഴിക്കോട് സൗത്തില്‍ നിന്നും ലീഗിലെ നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തി വിജയിച്ച അഹമ്മദ് ദേവര്‍ കോവിലാണ് ഐഎന്‍എല്ലിന്‍റെ ഏക് പ്രതിനിധി. ഇവരെ കൂടി ഉള്‍പ്പെടുത്താന്‍ ആന്‍റണി രാജുവിനും ഐഎന്‍എല്ലിനും ടേം വ്യവസ്ഥ പരിഗണിക്കുന്നതും സിപിഎം ആലോചിക്കുന്നു.

    ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+