കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആചാരങ്ങളിൽ മാത്രമല്ല, ക്ഷേത്രഭരണത്തിലും കൈകടത്താൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നു'; വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കയ്യടക്കിയെന്ന മുൻ സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇന്ദു മൽഹോത്രയുടെ വാക്കുകൾ ഭൂരിപക്ഷ സമുദായത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണെന്നും കേരളത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നും മന്ത്രി ആരോപിച്ചു.

'ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാര്‍ കയ്യടക്കുന്നു'; വിവാദ പരാമർശവുമായി ജസ്റ്റിസ് ഇന്ദു മൽഹോത്ര'ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാര്‍ കയ്യടക്കുന്നു'; വിവാദ പരാമർശവുമായി ജസ്റ്റിസ് ഇന്ദു മൽഹോത്ര

മുഴപ്പിലങ്ങാട് ശ്രീകൂര്‍മ്പ ഭഗവതി ക്ഷേത്രത്തിലും കതിരൂര്‍ പുല്യോട്ട് കാവിലും ആചാരവിധിപ്രകാരം നടന്നുവന്നിരുന്ന താലപ്പൊലി മഹോത്സവങ്ങളെ അട്ടിമറിക്കാൻ നീക്കം നടന്നുവെന്നും ആചാരങ്ങളിൽ മാത്രമല്ല, ക്ഷേത്രഭരണത്തിലും കൈകടത്താൻ കമ്യൂണിസ്റ്റ് പാർട്ടി പലതരത്തിൽ ശ്രമിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പെടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചത് കണ്ടതാണെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചടക്കാൻ കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നു എന്ന സുപ്രീംകോടതി റിട്ട.ജഡ്ജ് ശ്രീമതി. ഇന്ദു മൽഹോത്രയുടെ വാക്കുകൾ ഭൂരിപക്ഷ സമുദായത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ശബരിമല യുവതി പ്രവേശന കേസിൽ ക്ഷേത്രാചാരങ്ങൾ മാനിക്കണമെന്ന ധീരമായ നിലപാടെടുത്ത ന്യായാധിപയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര.
ശബരിമലയിൽ ആചാരലംഘനം നടത്താനുള്ള പിണറായി സർക്കാറിന്‍റെ ഹീനമായ ശ്രമങ്ങൾ കേരളം മറന്നിട്ടില്ല.

2


'ഹിന്ദു മതാചാരങ്ങൾക്കും ക്ഷേത്രഭരണത്തിനും മേൽ മാത്രമാണ് കമ്യൂണിസ്റ്റുകാരുടെ കടന്നുകയറ്റമെന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം ശരിവയ്ക്കുന്ന നിരവധി ഉദാഹരങ്ങൾ ഇനിയും കാണാനാകും. മുഴപ്പിലങ്ങാട് ശ്രീകൂര്‍മ്പ ഭഗവതി ക്ഷേത്രത്തിലും കതിരൂര്‍ പുല്യോട്ട് കാവിലും ആചാരവിധിപ്രകാരം നടന്നുവന്നിരുന്ന താലപ്പൊലി മഹോത്സവങ്ങളെ അട്ടിമറിക്കാൻ നീക്കം നടന്നു.
ആചാരങ്ങളിൽ മാത്രമല്ല, ക്ഷേത്രഭരണത്തിലും കൈകടത്താൻ കമ്യൂണിസ്റ്റ് പാർട്ടി പലതരത്തിൽ ശ്രമിക്കുന്നു'.

3


'മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പെടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് നാം കണ്ടു. ദേവസ്വം കമ്മിഷണറായി മറ്റു മതക്കാരെ നിയമിക്കാൻ ലക്ഷ്യമിട്ട് പിണറായി സർക്കാർ കൊണ്ടുവന്ന തിരുവിതാംകൂർ-കൊച്ചി ഹിന്ദു മതസ്ഥാപന നിയമ ഭേദഗതി ഹൈക്കോടതി ഇടപെടൽ മൂലമാണ് നടക്കാതെ പോയത്.ബി ജെ പി നേതാക്കൾ നടത്തിയ നിയമപോരാട്ടമാണ് കോടതി ഇടപെടലിന് കാരണമായത്'.

4


'ഗുരുവായൂരപ്പന് അവകാശപ്പെട്ട ദേവസ്വം ഫണ്ടിൽ നിന്ന് പത്തുകോടി സ്വന്തമാക്കിയ പിണറായി വിജയന്‍റെ നടപടിയും റദ്ദാക്കിയത് ബഹു. കോടതിയാണ്. ശ്രീ പദ്മനാഭസ്വാമിക്ഷേത്ര ഭരണത്തിൽ നിന്ന് തിരുവിതാംകൂർ രാജകുടുംബത്തെ അകറ്റിനിർത്താനുള്ള ഗൂഢ നീക്കത്തിന് സുപ്രീംകോടതി തടയിട്ടതാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയത്. ഓരോ തവണ ഭരണം കിട്ടുമ്പോഴും ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചടക്കാൻ കമ്യൂണിസ്റ്റ് സർക്കാർ നടത്തിയ നീക്കങ്ങൾ എണ്ണിപ്പറയാൻ ഇനിയുമുണ്ട്. ശബരിമലയിൽ സ്ത്രീസമത്വം കൊണ്ടുവരാൻ പർദയ്ക്കുള്ളിൽ സ്വയം മറച്ച സഹോദരിമാരെ രംഗത്തിറക്കിയ പരിഹാസ്യമായ രംഗവും നാട് മറന്നിട്ടില്ല.
എന്തുകൊണ്ട് ഭൂരിപക്ഷ സമുദായത്തോട് മാത്രം ഈ കമ്യൂണിസ്റ്റ് അസഹിഷ്ണുത എന്ന് കേരളം ചിന്തിക്കണം', പോസ്റ്റിൽ മന്ത്രി പറഞ്ഞു.

5


തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുൻ ജസ്റ്റിസിന്റെ വിവാദ പരാമർശം. 'അവർ വരുമാനത്തിന്റെ പേരിൽ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. അവരുടെ വിഷയം വരുമാനമാണ്. എല്ലായിടത്തും അവർ ഹിന്ദു ക്ഷേത്രങ്ങൾ മാത്രം ഏറ്റെടുത്തു. എന്നാൽ ജസ്റ്റിസ് ലളിതും ഞാനും അത് അനുവദിച്ചില്ല,', എന്നായിരുന്നു ഇന്ദു മൽഹോത്രയുടെ വാക്കുകൾ. മുൻ ജസ്റ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ആർഎസ്എസ്സുകാർ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ നുണ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല, പക്ഷേ.. പ്രതികരിച്ച് ജയരാജൻആർഎസ്എസ്സുകാർ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ നുണ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല, പക്ഷേ.. പ്രതികരിച്ച് ജയരാജൻ

English summary
cpm is trying to interfere not only in rituals but also in temple administration'; V muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X