Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് സുധാകര രാമായണമായിരിക്കണം, ഇല്ലാക്കഥകളുടെ രാമായണം'; പരിഹാസവുമായി എംവി ജയരാജന്‍

കണ്ണൂര്‍: തെക്കന്‍ കേരളത്തെ ഇകഴ്ത്തി നടത്തി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. വിമര്‍ശനം ശക്തമായതിന് പിന്നാലെ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കുട്ടിക്കാലം മുതല്‍ മലബാറില്‍ കേട്ട് പരിചയമുള്ള കഥ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സുധാകരന്‍ നല്‍കുന്ന വിശദീകരണം. സി പി എം നേതാക്കളടക്കം രൂക്ഷമായ വിമര്‍ശനമാണ് കെ സുധാകരനെതിരെ ഉന്നയിച്ചത്.

1

ഇപ്പോഴിതേ കെ സുധാകരനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.
വാത്മീകിരാമായണം, കമ്പരാമായണം എന്നിവയൊക്കെയാണ് വിശ്വാസികള്‍ക്കറിയുന്ന രാമായണങ്ങള്‍. വേറെയും പല പാഠഭേദങ്ങള്‍ പല കാലങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതിലൊന്നും കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞതുപോലൊരു കഥയില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു.

2

ഗ്രൂപ്പില്ലാ ഗ്രൂപ്പിന്റെ നേതാവാണെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്റിന്റെ ആദ്യ അവകാശവാദം. പിന്നീട് കെ.പി.സി.സി.യുടെ എല്ലാ ഇടപെടലുകളും ഗ്രൂപ്പടിസ്ഥാനത്തിലായി മാറി. അതുകൊണ്ട് തന്നെ സുധാകരനെതിരെ മറുഗ്രൂപ്പുകള്‍ ശക്തമായി. അതോടെയാണ് ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലാത്തവരാണ് തെക്കുള്ള കോണ്‍ഗ്രസ്സുകാര്‍ എന്ന് സുധാകരന്‍ പറഞ്ഞുതുടങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എം വി ജയരാജന്റെ വാക്കുകളിലേക്ക്...

3

സുധാകര രാമായണം ദക്ഷിണകാണ്ഡം!
വാത്മീകിരാമായണം, കമ്പരാമായണം എന്നിവയൊക്കെയാണ് വിശ്വാസികള്‍ക്കറിയുന്ന രാമായണങ്ങള്‍. വേറെയും പല പാഠഭേദങ്ങള്‍ പല കാലങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതിലൊന്നും കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞതുപോലൊരു കഥയില്ല. ഇത് സുധാകര രാമായണമായിരിക്കണം, ഇല്ലാക്കഥകളുടെ രാമായണം - പുതിയ പാഠഭേദം.

4

ഗ്രൂപ്പില്ലാ ഗ്രൂപ്പിന്റെ നേതാവാണെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്റിന്റെ ആദ്യ അവകാശവാദം. പിന്നീട് കെ.പി.സി.സി.യുടെ എല്ലാ ഇടപെടലുകളും ഗ്രൂപ്പടിസ്ഥാനത്തിലായി മാറി. അതുകൊണ്ട് തന്നെ സുധാകരനെതിരെ മറുഗ്രൂപ്പുകള്‍ ശക്തമായി. അതോടെയാണ് ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലാത്തവരാണ് തെക്കുള്ള കോണ്‍ഗ്രസ്സുകാര്‍ എന്ന് സുധാകരന്‍ പറഞ്ഞുതുടങ്ങിയത്.

5

'ധീരത നടിക്കുന്ന ഭീരുവാണ് സുധാകര'നെന്ന് സ്വന്തം അനുഭവത്തിലൂടെ (കോണ്‍ഗ്രസ്സ് ക്രിമിനല്‍ സംഘങ്ങളാല്‍ ഡിസിസി ഓഫീസിനകത്ത് പ്രവേശിക്കാതെ തടയപ്പെട്ട് ഓഫീസിനു പുറത്ത് കൊടിമരച്ചുവട്ടില്‍ ഒരു ദിവസം മുഴുവന്‍ കുത്തിയിരുന്ന) മുന്‍ ഡിസിസി പ്രസിഡന്റ്, അന്തരിച്ച പി. ശ്രീരാമകൃഷ്ണന്‍ മുമ്പ് പറഞ്ഞതാണ്. വാളും ബോംബും ഉപയോഗിച്ച് ഡിസിസി അദ്ധ്യക്ഷ പദം പിടിച്ചെടുത്ത ഏക കോണ്‍ഗ്രസ് നേതാവുകൂടിയാണ് സുധാകരന്‍. പ്രജകള്‍ക്ക് വേണ്ടി ത്യാഗമനുഷ്ഠിച്ച, കരുണാരസം തുളുമ്പുന്ന ശ്രീരാമന്റെ കഥകള്‍ ഉദ്ധരിക്കാന്‍ പോലും അര്‍ഹതയില്ലാത്തയാളാണ് ഇപ്പോഴത്തെ കെ.പി.സി.സി. പ്രസിഡന്റ് എന്നര്‍ത്ഥം.

6

ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയവാദികളുടെ രാഷ്ട്രീയം ആപത്താണെന്ന് തിരിച്ചറിയുന്ന മലയാളികളുടെ മുമ്പാകെയാണ് പ്രദേശത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നത്. അത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്ഥാനമാനങ്ങള്‍ക്കായി എന്തും ചെയ്യുന്ന ഒരാളില്‍ നിന്ന് ഇത്തരം വിഭാഗീയ ചിന്തകളേ സ്വാഭാവികമായും ഉണ്ടാകൂ. അതുകൊണ്ട് തന്നെയാണ് ശശിതരൂറിനെ 'ട്രെയിനി' എന്ന് ആക്ഷേപിച്ചത്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് പ്രൊബേഷന്‍ പിര്യേഡ് പോലും പൂര്‍ത്തീകരിക്കാത്ത ആളാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. 'മാ നിഷാദ!' എന്നല്ലാതെ മറ്റെന്ത് പറയാന്‍!- എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

7

അതേസമയം, കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. കേരളത്തെ തെക്കും വടക്കുമെന്ന് വിഭജിക്കുന്ന രീതിയില്‍ അഭിമുഖം നല്‍കിയ എംപി കൂടിയായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമെന്ന് പൊതു വി ശിവന്‍കുട്ടി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നവരാവണം ജനപ്രതിനിധികള്‍. എല്ലാ ഭാരതീയരെയും ഒരുപോലെ കാണാന്‍ ജനപ്രതിനിധിക്ക് ആവണം.

8

കേരളത്തെ രണ്ടായി പകുക്കുന്ന രീതിയില്‍ ഉള്ള പ്രസ്താവന നടത്തിയ കെ സുധാകരന്‍ വാസ്തവത്തില്‍ കലാപ ആഹ്വാനം ആണ് നടത്തിയിരിക്കുന്നത്. കേരളത്തിലെ ജനതയെ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആണ് നടത്തിയത്. ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആയ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ അഭിപ്രായം അറിയാന്‍ ആഗ്രഹം ഉണ്ട്. കോണ്‍ഗ്രസിന് വോട്ട് ചെയ്ത ജനങ്ങളോടുള്ള അവഹേളനവും ഇതിലുണ്ട്. ഇക്കാര്യത്തില്‍ മാപ്പ് അല്ല വേണ്ടതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+