പി ജയരാജന് അങ്ങ് കാസര്‍ഗോഡുമുണ്ട് പിടി: ജയരാജന് അഭിവാദ്യമര്‍പ്പിച്ച് മുള്ളേരിയയില്‍ കട്ട്ഔട്ട്

  • Posted By: Desk
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് അഭിവാദ്യമര്‍പ്പിച്ച് കാസര്‍ഗോഡ് കട്ട് ഔട്ട് സ്ഥാപിച്ചു. കാസര്‍ഗോഡ്  കാറഡുക്ക പഞ്ചായത്തിലെ മുള്ളേരിയയിലാണ് പി ജയരാജന് അഭിവാദ്യമര്‍പ്പിച്ച് കട്ട് ഔട്ട് പ്രത്യക്ഷപ്പെട്ടത്. വ്യക്തിപൂജയ്‌ക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കട്ട് ഔട്ട് സ്ഥാപിച്ചത്. സിപിഎം കേന്ദ്രമായ കാറഡുക്ക 13ാം മൈലിലാണ് കട്ട് ഔട്ട് സ്ഥാപിച്ച സംഭവം സിപിഎം ജില്ലാ കമ്മിറ്റി ഗൗരവത്തോട് കൂടിയാണ് കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായുമാണ് വിവരം.

 pjcpm

സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തിന് ശേഷം കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ സപ്പോര്‍ട്ട് പിജെ എന്ന ബാഡ്ജുമായി കുട്ടികളെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാറഡുക്കയില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സംഭവം പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ചയാകും.

ജയരാജന്റെ പേരില്‍ ഇറങ്ങിയ വീഡിയോ ആല്‍ബവും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജയരാജന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡുകളും ഉയര്‍ന്നിരുന്നതാണ് ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയയരാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ജില്ലക്കാരനായ ജയരാജന്റെ വളര്‍ച്ചയില്‍ പേടിയുള്ളവരാണ് ജയരാജനെതിരെയുള്ള നീക്കത്തിന് പിന്നിലെന്നാണ് അഭ്യൂഹം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cut out supporting cpm kannur district secretary p jayarajan in kasaragod mullria. jayarajan was critisised from party state committe on last days against individual publicity

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്