പോലീസ് ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു; യുഎപിഎ അറസ്റ്റില്‍ പ്രതിഷേധവുമായി സിപിഎം
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ പോലീസിനെതിരെ പ്രമേയം പാസാക്കി സിപിഎം. മവോയിസ്റ്റ് അനുകൂല നോട്ടീസ് കൈവശം വെച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബ്, താഹ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ പന്തീരങ്കാവ് പോലീസ് നടപടിക്കെതിരെയാണ് സിപിഎമ്മിന്‍റെ പ്രമേയം.
കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റിയാണ് പ്രമേയം പാസാക്കിയത്. ജനാധിപത്യ അവകാശങ്ങള്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടിയാണ് പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രമേയത്തിലൂടെ സിപിഎം വിമര്‍ശിച്ചു. ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്നും ധൃതിപിടിച്ചാണ് പോലീസ് യുവാക്കള്‍ക്കെതിരെ പാസാക്കിയതെന്നും സിപിഎം പറഞ്ഞു.

യുവാക്കളുടെ അറസ്റ്റില്‍ പ്രതിഷേധവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയും ഇന്നലെ രംഗത്ത് വന്നിരുന്നു. രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടക്കത്തില്‍ തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാവില്ല. മാവോവാദികളുമായി ഏതെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് ഇന്നലെ വൈകീട്ടാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ എന്നിവരെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. പോലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു.
ഇതിന് പിന്നാലെ കേസില്‍ യുഎപിഎ ചുമത്താൻ തക്ക തെളിവുകൾ ലഭ്യമാണെന്നായിരുന്നു പ്രാഥമികമായ അന്വേഷണത്തിന് ശേഷം ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചത്. പ്രതിഷേധം ശക്തമായപ്പോള്‍ അറസ്റ്റ് ചെയ്‌ത വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാനാണ് സര്‍ക്കാറിന്‍റെ നീക്കം.












Click it and Unblock the Notifications