കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം തീവ്രവാദികള്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നു; ഗെയില്‍ സമരത്തിന് പിന്നിലും തീവ്രവാദികള്‍

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: വിവാദ പ്രസ്താവനയുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ വിജയരാഘവന്‍. മലപ്പുറത്ത് എസ്എഫ്‌ഐ നടത്തിയ പരിപാടിക്കിടെയാണ് വിജരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്. ഗെയില്‍ സമരത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തീവ്രവാദികളെ സഹായിക്കുന്ന നിലാപാടാണ് മുസ്ലീം ലീഗ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറത്ത് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ കൂടെയാണ് മുസ്ലീം ലീഗ് നിലകൊള്ളുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല വിഭജിക്കണമെന്നടക്കമുള്ള ആപത്കരപമായ രാഷ്ട്രീയ നിലപാടുകളെ ലീഗ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ലക്ഷ്യം

ലീഗ് ലക്ഷ്യം

പുരോഗമനത്തിന്റെ നാമ്പ് നുള്ളിക്കളയുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

ക്യാംപസുകളില്‍ തീവ്രവാദം വളര്‍ത്തുന്നു

ക്യാംപസുകളില്‍ തീവ്രവാദം വളര്‍ത്തുന്നു

ക്യാംപസുകളില്‍ മുസ്ലീം തീവ്രവാദത്തിന് വളരാനുള്ള മണ്ണൊരുക്കുകയാണ് ലീഗും എംഎസ്എഫും ചെയ്യുന്നതെന്നും സിപിഎം നേതാവ് എ വിജയരാഘവന്‍ പറഞ്ഞു.

എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കില്ല

എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കില്ല

ഗയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. എസ്ഡിപിഐ പോലുള്ള സംഘടനകളാണ് പദ്ധതിക്കെതിരെ സമരവുമായി രംഗത്തുള്ളതെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

പെട്രോളിയം സംസ്‌കരണ കേന്ദ്രം

പെട്രോളിയം സംസ്‌കരണ കേന്ദ്രം

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്ലാന്റില്‍ നിന്നും കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്.

ഗ്യാസ് ബോംബ്

ഗ്യാസ് ബോംബ്

കേരള വ്യവസായവകുപ്പ് ഏഴ് ജില്ലകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കൂട്ടമരണത്തിനുള്ള ഗ്യാസ് ബോംബ് ആയി മാറുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

കരാര്‍

കരാര്‍

2007ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയിലിന്റെ വാതക പൈപ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്.

English summary
CPM leader A Vijayaraghavan's speech about gail pipeline and Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X