സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍; ഫോണ്‍ നല്‍കിയത് സ്വപ്‌നയ്‌ക്കെന്ന് സന്തോഷ്
തിരുവനന്തപുരം: സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐ ഫോണ്‍ നല്‍കിയിട്ടില്ലെന്നും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഫോണ്‍ നല്‍കിയത് സ്വപ്‌ന സുരേഷിനാണെന്ന് സന്തോഷ് ഈപ്പന്‍ അറിയിച്ചു. സ്വപ്‌ന ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ പ്രതികരിച്ചു.
കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെയാണ് ഫോണ്‍ നല്‍കുക. ആല്‍സാബിക്കാണ് 1.13 ലക്ഷത്തിന്റെ വിലകൂടിയ ഐ ഫോണ്‍ നല്‍കിയത്. ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. അല്‍സാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.
അതേസമയം, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.അടുത്താഴ്ച കൊച്ചി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐ ഫോണുകളിള്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചത്.
സ്വര്‍ണക്കടത്ത് കേസ് വിവാദമാകും വരെ വിനോദിനി ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും വിവാദമായപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് സിം കാര്‍ഡും ഫോണ്‍ ഉപയോഗിച്ച ആളേയും കണ്ടെത്തിയതെന്നാണ് സൂചന. 2019 ഡിസംബര്‍ 2 ന് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നല്‍കാന്‍ സ്വപ്ന സുരേഷിന്റെ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു താന്‍ 5 ഐഫോണുകള്‍ വാങ്ങി നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്‍ നേരത്തേ പറഞ്ഞത്.
ഏത് വേഷത്തിലും സുന്ദരി തന്നെ.. നടി ആൻഡ്രിയ ജർമിയയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ












Click it and Unblock the Notifications