• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എല്ലാ കാലത്തും ശുംഭൻ പരാമർശമല്ല';'കോടതി വിധി ദൗർഭാഗ്യകരം' - ഫ്രാങ്കോ മുളയ്ക്കലിനെതിരെ എം വി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി സിപിഎം നേതാവ് എം വി ജയരാജൻ. കോടതി വിധി ദൗർഭാഗ്യകരം എന്നാണ് ജയരാജന്റെ പ്രതികരണം. ഒരിക്കൽ കോടതി വിധിക്ക് എതിരെ താൻ ശുംഭൻ പരാമർശം നടത്തിയിട്ടുണ്ട്. എങ്കിലും, എല്ലാ കാലത്തും അതേ സമീപനം അല്ലെന്നും ജയരാജന്‍ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി പുറത്തു വന്നതിന് പിന്നാലെ 'ശുംഭന്‍' പ്രയോഗം നടത്തിയതിന് തടവ് ശിക്ഷ അനുഭവിച്ച സി പി എം നേതാവ് എം വി ജയരാജനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്. വിധി കേൾക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു. കോടതിയുടെ പിൻ വാതിലിലൂടെ ആണ് ഫ്രാങ്കോ കോടതിയിൽ എത്തിയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുളള കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിധി കേട്ട് കോടതി മുറിയില്‍ ഫ്രാങ്കോ മുളക്കല്‍ പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതി എന്നാണ് വിധിയോടുളള ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം.

വിധി പറയുന്ന സാഹചര്യത്തിൽ കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എഴുപതോളം പോലീസുകാരെയാണ് അധികമായി വിന്യസിച്ചിരുന്നത്. ബോംബ് സ്ക്വാഡ് കോടതി മുറി പരിശോധിച്ചിരുന്നു. കോടതി ജീവനക്കാരെ കടത്തി വിട്ടത് തിരിച്ചറിയൽ രേഖ പരിശോധിച്ചതിന് ശേഷം ആയിരുന്നു. അതേ സമയം , കുറവിലങ്ങാട് മഠത്തിനും കർശന പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ബലാത്സംഗത്തിനിരയായ സഹ പ്രവർത്തകർക്ക് നീതി തേടി 14 ദിവസമാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നിൽ സമരം ഇരുന്നത്. ഇത് ക്രൈസ്തവ സഭാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. ഇവർ നീതി തേടി പരസ്യ പ്രതിഷേധത്തിനും സമരത്തിനും വേണ്ടി ഇറങ്ങി. ഈ പ്രതിഷേധത്തിനും സമരത്തിനൊടുവിൽ ആണ് ഇപ്പോൾ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റ വിമുക്തനാക്കിയാത്.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് ഇന്ന് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസിലെ 89 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചിരുന്നു. 122 പ്രമാണങ്ങളും പരിശോധിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മൂന്ന് ബിഷ്പപുമാരും വൈദികരും കന്യാ സ്ത്രീകളും ഉൾപ്പടെയുള്ള സാക്ഷികളെ ഇതിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു. കേസിൽ 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് നവംബറിൽ 2019 നാണ് വിചാരണ തുടങ്ങിയത്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി കോടതി പറഞ്ഞിരിക്കുന്നത്.

 ചരണ്‍ജിത്ത് ചന്നി രണ്ട് സീറ്റില്‍ മത്സരിച്ചേക്കും, അമരീന്ദറിന്റെ വഴിയേ കോണ്‍ഗ്രസ്, ലക്ഷ്യം അകാലിദള്‍ ചരണ്‍ജിത്ത് ചന്നി രണ്ട് സീറ്റില്‍ മത്സരിച്ചേക്കും, അമരീന്ദറിന്റെ വഴിയേ കോണ്‍ഗ്രസ്, ലക്ഷ്യം അകാലിദള്‍

രണ്ട് വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2004 - 2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് 2018 സെപ്റ്റംബർ 23 - ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തിരുന്നു. 2018 ജൂൺ 27 - ന് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസറ്റർ ചെയ്തത്.

വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21 നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. 2018 സെപ്റ്റംബർ 24 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. എന്നാൽ , 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15 - ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

English summary
CPM leader MV Jayarajan reacts to against court verdict of Bishop Franco Mulaikkal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X