സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി; വി മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍
കണ്ണൂര്‍: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ജയരാജന്റെ വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള 'ഒരു വിലയുമില്ലാത്ത' ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയര്‍ത്തിയതിനെ കുറിച്ച് സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണല്ലോ. ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്ന് പി ജയരാജന്‍ പറഞ്ഞു.

മുന്‍പൊരിക്കല്‍ ഈ മാന്യന്‍ കാക്കി ട്രൗസറിട്ട് നടന്ന കാലത്തേ ഒരു സംഭവം ഓര്‍മ്മ വരുന്നു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ:നായനാര്‍ ആയിരുന്നു.ഡല്‍ഹി കേരള ഹൗസില്‍ അദ്ദേഹമുള്ളപ്പോള്‍ കുറച്ച് ആര്‍എസ്എസ് കാരേയും എബിവിപി കാരേയും കൂട്ടി ഈ വിദ്വാന്‍ നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു.
കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്. കേരളത്തില്‍ അറസ്റ്റിലായ ഒരു എബിവിപി പ്രവര്‍ത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നായിരുന്നു ഈ ആര്‍എസ്എസ് കാരുടെ വിചാരം. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല. പോയി പണി നോക്കാന്‍ പറഞ്ഞു. ആര്‍എസ്എസുകാര്‍ പോലീസ് പിടിയിലുമായി.
അന്ന് കാണിച്ച ആ കാക്കി ട്രൗസര്‍ കാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും. നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളു. ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാര്‍ക്കാണ്.വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ കേന്ദ്ര സഹമന്ത്രിക്ക് അര്‍ഹമായ വിശേഷണം ഈ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങള്‍ കല്പിച്ച് നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications