ദമ്പതികള്‍ക്ക് ഊരുവിലക്ക്: യാദവ നേതാവിനെ സിപിഎം പുറത്താക്കി !!!

  • By: മരിയ
Subscribe to Oneindia Malayalam

വയനാട്: പ്രണയിച്ച് വിവാഹം കഴിച്ചതിന് ദമ്പതികളെ സമുദായത്തില്‍ നിന്ന് ഊരുവിലക്കിയ സംഭവത്തില്‍ ഒരാളെ സിപിഎം പുറത്താക്കി. യാദവ സേവാ സമിതി സംസ്ഥാന പ്രസിഡന്‌റ് ടി മണിയെ ആണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. സിപിഎം എരുമത്തെരുവ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു മണി. ഊര് വിലക്ക് പിന്‍വലിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും മണിയുടെ നേതൃത്വത്തിലുള്ള യാദവ സമുദായ സംഘം അതിന് തയ്യാറായിരുന്നില്ല. ഇതേടെയാണ് മണിയെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

marriage

പ്രണയിച്ച് വിവാഹം കഴിച്ച അരുണിനേയും സുകന്യയേയും സമുദായത്തില്‍ നിന്ന് ഊരുവിലക്കിയിരുന്നു. 2012ല്‍ ആയിരുന്നു ഇത്. ഒരേ സമുദായത്തില്‍പ്പെട്ടവരാണെങ്കിലും സമുദായ ആചാര പ്രകാരം അല്ലാതെ, രജിസ്റ്റര്‍ വിവാഹം ചെയ്തത് കൊണ്ടാണ് ഇവരെ ഊരുവിലക്കിയത്.

CPM

സുകന്യ പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചതിനെ തുടര്‍ന്നാണ് സംഭവം പൊതുജനശ്രദ്ധയില്‍ എത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു.

English summary
CPM leader suspended from party due to boycott of lovers.
Please Wait while comments are loading...