കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സേനകളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢപദ്ധതി'; അഗ്നിപഥിനെതിരെ തോമസ് ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ രണ്ട്, സേനകളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും തങ്ങളുടെ അര്‍ദ്ധസൈനികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ആര്‍ എസ് എസിന്റെ ഗൂഢപദ്ധതിയാണ് അഗ്നിപഥ് പദ്ധതിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. റിക്രൂട്ടിംഗ് നടപടികള്‍ക്കു പകരം സംഘപരിവാര്‍ അണികളെ പട്ടാളത്തിലേക്ക് കൂടുതല്‍ റിക്രൂട്ട് ചെയ്യിക്കുന്നതിനുള്ള ശ്രമമാണ് ഇത്തരം താല്‍ക്കാലിക നിയമനങ്ങളെന്ന് തോമസ് ഐസക്ക് പറഞ്ഞു.

തൊഴിലില്ലായ്മകൊണ്ടു പൊറുതിമുട്ടിയാണ് യുവാക്കള്‍ കലാപത്തിന് ഒരുങ്ങിയിരിക്കുന്നതെങ്കിലും ഫലത്തില്‍ അവരുടെ സമരം ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്കും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ഐസക്കിന്റെ വാക്കുകളിലേക്ക്...

1

ബീഹാറില്‍ നിന്ന് ആരംഭിച്ച അഗ്‌നിപഥ് വിരുദ്ധ സമരം യുപി, ഹരിയാന തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് തെലുങ്കാനയിലേക്കുകൂടി വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി മാസത്തില്‍ റെയില്‍വേ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ബീഹാറില്‍ ഇതുപോലൊരു പ്രക്ഷോഭം നടന്നതാണ്. 35000 റെയില്‍വേ വേക്കന്‍സികള്‍ക്കുവേണ്ടി 1.25 കോടി ആളുകളാണ് അപേക്ഷിച്ചത്. ഇത്രയും ആളുകള്‍ അപേക്ഷിച്ചപ്പോള്‍ സെലക്ഷന്റെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തി എന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വിമര്‍ശനം. കോളേജ് ഡിഗ്രി ഇല്ലാത്തവര്‍ക്ക് തൊഴില്‍ കിട്ടാന്‍ പ്രയാസം. കൂനിന്മേല്‍ കുരുപോലെ റെയില്‍വേ ആദ്യ പരീക്ഷ കഴിഞ്ഞ് രണ്ടാമതൊരു പരീക്ഷകൂടി നടത്താന്‍ തീരുമാനിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ട്രെയിനുകള്‍ തീവച്ചു. കലാപമായി.

2

ഇതാണ് ബീഹാര്‍ ലഹളകളുടെ പശ്ചാത്തലം. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ദേശീയതലത്തില്‍ നടത്തുന്ന തൊഴിലും തൊഴിലില്ലായ്മയും സര്‍വ്വേ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. ഇതു മറച്ചുവയ്ക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ പുതിയൊരു സര്‍വ്വേ കണക്കുമായി വന്നിട്ടുണ്ട്. ഈ കണക്കുകള്‍ കൊണ്ടുള്ള കസര്‍ത്തിനൊന്നും തൊഴിലില്ലായ്മയുടെ ഭീകരതയെ മറച്ചുവയ്ക്കാനാവില്ല.

3

ഇതാണ് ബീഹാര്‍ ലഹളകളുടെ പശ്ചാത്തലം. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ദേശീയതലത്തില്‍ നടത്തുന്ന തൊഴിലും തൊഴിലില്ലായ്മയും സര്‍വ്വേ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. ഇതു മറച്ചുവയ്ക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ പുതിയൊരു സര്‍വ്വേ കണക്കുമായി വന്നിട്ടുണ്ട്. ഈ കണക്കുകള്‍ കൊണ്ടുള്ള കസര്‍ത്തിനൊന്നും തൊഴിലില്ലായ്മയുടെ ഭീകരതയെ മറച്ചുവയ്ക്കാനാവില്ല.

4

ഇന്ത്യാ സര്‍ക്കാര്‍ അഗ്‌നിപഥ് പോലൊരു പദ്ധതി ആവിഷ്‌കരിച്ചതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയെന്നത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. നാലിലൊന്നു തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിലേക്ക് ഒരു ഭാഗമെങ്കിലും താല്‍ക്കാലിക കരാര്‍ ജീവനക്കാരെ നിയമിക്കാനാണു ശ്രമം. ഇപ്പോള്‍ അഗ്‌നിവീര്‍ ആണെങ്കില്‍ നാളെ 'റെയില്‍വീര്‍' അരങ്ങേറാമല്ലോ. പട്ടാളക്കാര്‍ക്ക് വണ്‍ റാങ്ക് - വണ്‍ പെന്‍ഷന്‍ വാദ്ഗാനം ചെയ്തിട്ട് ഇപ്പോള്‍ റാങ്കും ഇല്ല, പെന്‍ഷനും ഇല്ല എന്നതാണ് അവസ്ഥ.

5

രണ്ട്, സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും തങ്ങളുടെ അര്‍ദ്ധസൈനികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ആര്‍എസ്എസിന്റെ ഗൂഢപദ്ധതിയാണിത്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ അയല്‍പക്ക രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയുടെ പട്ടാളം രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. സാധാരണയുള്ള റിക്രൂട്ടിംഗ് നടപടികള്‍ക്കു പകരം സംഘപരിവാര്‍ അണികളെ പട്ടാളത്തിലേക്ക് കൂടുതല്‍ റിക്രൂട്ട് ചെയ്യിക്കുന്നതിനുള്ള ശ്രമമാണ് ഇത്തരം താല്‍ക്കാലിക നിയമനങ്ങള്‍. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ 75 ശതമാനവും നാല് വര്‍ഷം കഴിഞ്ഞ് ജോലിയില്‍ നിന്നു പിരിയുമ്പോള്‍ അവരില്‍ നല്ലൊരു പങ്കിന് താവളം സ്വകാര്യ സേനകളാവും. ഇത്തരം അര്‍ദ്ധസൈനിക വിഭാഗമുള്ള സംഘടനയാണ് ആര്‍എസ്എസ്. തൊഴിലില്ലായ്മകൊണ്ടു പൊറുതിമുട്ടിയാണ് യുവാക്കള്‍ കലാപത്തിന് ഒരുങ്ങിയിരിക്കുന്നതെങ്കിലും ഫലത്തില്‍ അവരുടെ സമരം ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്കും എതിരാണ്.

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

 'കേരളത്തിലെ സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കുന്ന അടിമക്കൂട്ടം'; പുകസയ്‌ക്കെതിരെ വിടി ബല്‍റാം 'കേരളത്തിലെ സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കുന്ന അടിമക്കൂട്ടം'; പുകസയ്‌ക്കെതിരെ വിടി ബല്‍റാം

English summary
CPM Leader Thomas Isaac Says Agnipath scheme is a RSS conspiracy to politicize indian forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X