പാര്‍ട്ടിയുടെ ഇടപെടല്‍ സര്‍ക്കാരില്‍ വേണ്ട, പ്രവര്‍ത്തകരെ കണ്ണുരുട്ടി പേടിപ്പിച്ച് കോടിയേരി

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഭരണതലത്തില്‍ സ്വാധീനം ചെലുത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും ശ്രമിക്കരുതെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി. സ്ഥലംമാറ്റം പോലുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ നടക്കുന്നതായി കാണുന്നുണ്ടെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

1

പാര്‍ട്ടി പ്രവര്‍ത്തകര്‍ ചില സുപ്രധാന മേഖലയില്‍ കയറി കളിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പോലീസ് പോലുള്ള സേനകളെ നീര്‍വീര്യമാക്കുന്ന കാര്യം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍എസ്എസിനെ പോലുള്ളവര്‍ അതിന് ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലേക്ക് ഒരിക്കലും പോകാന്‍ പാടില്ല. നിയമപരമായ കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തകര്‍ പോലീസില്‍ നിന്ന് ആവശ്യപ്പെടാന്‍ പാടുള്ളൂവെന്നും കോടിയേരി പറഞ്ഞു.

2

നേരത്തെ ജില്ലാ സമ്മേളനത്തില്‍ നേമത്തെ എല്‍ഡിഎഫ് തോല്‍വി കേരളത്തിന്റെ മുഖത്ത് പുണ്ട കരിയാണെന്നും ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും പറഞ്ഞിരുന്നു. സിപിഐക്കെതിരെയും വിമര്‍ശനമുണ്ടായിരുന്നു. അതേസമയം പാര്‍ട്ടിയും എല്‍ഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ളവരെ ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് സാധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതയും എല്‍ഡിഎഫുമായി അടിക്കുന്നുവെന്ന സൂചനയ്ക്കിടെയാണ് കോടിയേരി ഈ പ്രസ്താവന നടത്തിയത്.

സിപിഐ ഇല്ലെങ്കിലും എല്‍ഡിഎഫ് ശക്തമായി നിലനില്‍ക്കും എന്ന ധാരണ സിപിഎമ്മിന് പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിരുന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉണ്ടായത്. അതോടൊപ്പം കോടിയേരി കോണ്‍ഗ്രസ് ബന്ധത്തെയും തള്ളിക്കളഞ്ഞിട്ടുണ്ട്.

English summary
cpm party workers not intervene on govt affairs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്