കുറ്റ്യാടിയിലെ പ്രതിഷേധം: കൂട്ട നടപടിയുമായി സിപിഎം, 32 പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ കുറ്റ്യാടി സിപിഎമ്മില്‍ നടപടി തുടരുന്നു. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രതിഷേധിച്ച 32 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത് ചിലരെ പുറത്താക്കുകയും ചിലരെ താക്കീത് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളേയും ഒരു ബ്രാഞ്ച് സെക്രട്ടറിയേയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
കുറ്റ്യാടി, വളയം ലോക്കല്‍ കമ്മിറ്റികളിലെ 7 പേരെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയിലെ മൂന്ന് പേരെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് . രണ്ട് പേരെ ആറ് മാസത്തേക്കും പുറത്താക്കിയിട്ടുണ്ട്. വളയം ലോക്കല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളേയും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബ്രാഞ്ച് തലത്തിലുളളവര്‍ക്ക് പാര്‍ട്ടി താക്കീത് നല്‍കി.

കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെകെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെപി ബാബുരാജ്, ഊരാത്ത് സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി കെപി ഷിജില്‍ എന്നിവരെ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. നേരത്തെ കുറ്റ്യാടി എംഎല്‍എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്കും ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കും എതിരെ സിപിഎം അച്ചടക്ക നടപടിയെടുത്തിരുന്നു. എംഎല്‍എയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയായിരുന്നു.
Recommended Video
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തേക്ക് എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് സിപിഎം വിട്ട് നല്‍കിയിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു കുറ്റ്യാടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ കുറ്റ്യാടിയില്‍ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് നിരവധി സിപിഎം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ഈ പരസ്യ പ്രതിഷേധം പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് സീറ്റ് തിരിച്ചെടുത്ത സിപിഎം കുഞ്ഞഹമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു. യുഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്കായി.
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ












Click it and Unblock the Notifications