കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍പട്ടികയില്‍നിന്നു മമ്മൂട്ടിയുടെ പേര് വെട്ടിയതു കോണ്‍ഗ്രസെന്ന് സിപിഎം, ശ്രീനിവാസനും വോട്ടില്ല

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: പ്രശസ്ത താരങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാഞ്ഞതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ മുറുകുന്നു. കോണ്‍ഗ്രസും സിപിഎം ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും വോട്ട് ചെയ്യാന്‍ കഴിയാഞ്ഞതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിക്കുന്നു.

മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും എന്തുകൊണ്ട് വോട്ട് ചെയ്യാനായില്ല?മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും എന്തുകൊണ്ട് വോട്ട് ചെയ്യാനായില്ല?

വോട്ടര്‍ പട്ടികയില്‍ നിന്നും മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പേരു വെട്ടിമാറ്റിയത് കോണ്‍ഗ്രസാണെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. നടന്‍ ശ്രീനിവാസനും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല. എന്നാല്‍, തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

മമ്മൂട്ടിക്കും ദുല്‍ഖറിനും ശ്രീനിവാസനും വോട്ടില്ല

മമ്മൂട്ടിക്കും ദുല്‍ഖറിനും ശ്രീനിവാസനും വോട്ടില്ല

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ പ്രശസ്ത നടന്‍ മമ്മൂട്ടിക്കും, ദുല്‍ഖര്‍ സല്‍മാനും, ശ്രീനിവാസനും ഇത്തവണ വോട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയത്തോട് അടുത്തു നില്‍ക്കുന്ന താരങ്ങളായതു കൊണ്ട് വോട്ട് ഇല്ലാതെ പോയത് ചര്‍ച്ചാ വിഷയവുമായിരുന്നു.

ഇതിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന്

ഇതിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന്

വോട്ടര്‍ പട്ടികയില്‍ നിന്നും ഇവരുടെ പേരുകള്‍ വെട്ടി മാറ്റിയത് കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിക്കുന്നു. താരങ്ങള്‍ക്ക് വോട്ട് ചെയ്യാനാകാത്തതിനെ ചൊല്ലി യുഡിഎഫും സിപിഎമ്മും തമ്മില്‍ വാക്ക് പോര് നടക്കുകയാണ്. മമ്മൂട്ടിയും ശ്രീനിവാസനും സിപിഎം അനുഭാവികളായതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.

എത്ര തിരക്കുണ്ടെങ്കിലും

എത്ര തിരക്കുണ്ടെങ്കിലും

എത്ര തിരക്കുണ്ടെങ്കിലും എവിടെയായിരുന്നാലും മമ്മൂട്ടി വോട്ട് മുടക്കാറില്ല. പരിപാടികളൊക്കെ മാറ്റിവെച്ചിട്ടായിരുന്നു കഴിഞ്ഞ ദിവസം മമ്മൂട്ടി വോട്ട് ചെയ്യാന്‍ എറണാകുളം പനമ്പിള്ളി നഗറിലെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടില്ലായിരുന്നു.

സ്ഥലം മാറിയത്

സ്ഥലം മാറിയത്

പനമ്പിള്ളി നഗറിലെ എയ്റ്റ് ക്രോസ് റോഡിലാണ് മമ്മൂട്ടി താമസിക്കുന്നത്. എന്നാല്‍, വോട്ടര്‍പട്ടികയിലെ വിലാസം നേരത്തെ താമസിച്ചിരുന്ന ഗാന്ധി നഗറിലെ സ്‌കൈലന്‍ വില്ലയിലേതാണത്രേ. ഇതാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനു കാരണമായതെന്നും പറയുന്നു.

English summary
CPM said congress stabbed mammootty name from voter list. even sreenivans's name is not there in voter list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X