Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊറോട്ടയല്ല, മന്തിയാണ് ബെസ്റ്റെന്ന് രാഹുലിനോട് സിപിഎം: പക്ഷെ രാഹുലിന് രണ്ടുംവേണ്ട,കഴിച്ചത് മറ്റൊന്ന്

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സി പി എം പോസ്റ്റർ. 'പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ്'- എന്ന് എഴുതിയിരിക്കുന്ന കറുത്ത ബാനർ പ്രത്യക്ഷപ്പെട്ടത് ഏലംകുളം സി പി എം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ്.

നേരത്തെ പൊറാട്ടയല്ല പോരാട്ടമാണ് ബദല്‍ എന്ന ഡി വൈ എഫ് പോസ്റ്റർ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന വഴിയിലായി തൃശ്ശൂരിലും പ്രത്യക്ഷപ്പെട്ടിരുന്നു.

 ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്

അതേസമയം പെരിന്തല്‍മണ്ണയിലെ ബാനർ കെട്ടിയ കെട്ടിടത്തില്‍ കാണാൻ നിരവധി സ്ത്രീകൾ കയറി നില്‍ക്കുന്നതിന്‍റെ ചിത്രമടക്കം വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. കറുത്ത ബാനറുമായി കമ്മികൾ,തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയാണ് ബല്‍റാമിന്റെ കുറിപ്പ്.

രാഹുലിന്റെ യാത്ര കാണാന്‍ എത്തിയവർക്ക് ഓഫീസ്

അതേസമയം, പ്രതിഷേധം ഉയർത്തിയതിനോടൊപ്പം തന്നെ രാഹുലിന്റെ യാത്ര കാണാന്‍ എത്തിയവർക്ക് ഓഫീസ് കെട്ടിടത്തിലേക്ക് പ്രവേശനം നല്‍കിയതിനെയാണ് ജനാധിപത്യ ബോധ്യം എന്ന് പറയുന്നതെന്ന് ബല്‍റാം മനസ്സിലാക്കണമെന്നാണ് ഇടത് സൈബർ അണികള്‍ ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുന്നത്.

സി പി എമ്മിന്റെ, കോണ്‍ഗ്രസിന്റെയോ, ലീഗിന്റെയോ അനുഭാവികളോ

''സി പി എമ്മിന്റെ, കോണ്‍ഗ്രസിന്റെയോ, ലീഗിന്റെയോ അനുഭാവികളോ പ്രവര്‍ത്തകരോ ആയിക്കൊള്ളട്ടെ. സ. ഇഎംഎസിന്റെയും, എകെജിയുടെയും, നായനാരുടെയുമൊക്കെ പേരുകളില്‍ ഉയര്‍ന്ന സി പി ഐ എം പാര്‍ട്ടി ആപ്പീസുകളുടെ വരാന്തയില്‍ കയറി നിന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ജാഥ നോക്കിക്കാണാനും ഫോട്ടോ എടുക്കാനും ഒരു വിലക്കും ആരും കല്‍പ്പിക്കില്ല. ആരും ഇറങ്ങിപ്പോകാനും പറയില്ല. ഇ എം എസും എ കെ ജിയുമൊക്കെ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിന് അങ്ങനൊരു ബോധ്യവും കെട്ടുറപ്പുമുണ്ട്.''-എന്നാണ് ശരത്ത് എന്നയാള്‍ കുറിച്ചത്

ത്രിവര്‍ണപതാകയില്‍ കൈപ്പത്തി ചിഹ്നം ആലേഖനം ചെയ്ത്

ത്രിവര്‍ണപതാകയില്‍ കൈപ്പത്തി ചിഹ്നം ആലേഖനം ചെയ്ത് അതിനടിയിലൂടെ ജാഥ നയിക്കുന്ന കൂട്ടര്‍ക്കും, അതിന്റെ നേതാക്കള്‍ക്കും കൂടി പ്രതിപക്ഷ ഐക്യം എന്ന ആ ഫാസിസ്റ്റ് വിരുദ്ധ ചിന്തയുദിക്കുന്ന കാലത്ത് 'പൊറോട്ടയല്ല പെരിന്തല്‍ മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്' എന്നെഴുതിയ ബാനര്‍ ആര്‍ക്കും കെട്ടേണ്ടിയും വരില്ല- എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മലപ്പുറം ജില്ലയിലെ രാഹുല്‍ ഗാന്ധിയുടെ യാത്ര

അതേസമം, മലപ്പുറം ജില്ലയിലെ രാഹുല്‍ ഗാന്ധിയുടെ യാത്ര പുരോഗമിക്കുകയാണ്. രാവിലെ എട്ടരോയോടെ വാടാനാംകുറിശ്ശിയിലെ നമ്പൂതിരീസ് ഹോട്ടലിലായിരുന്നു രാഹുല്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയത്. 'ഒരു എംപിക്കും കൂടെ 10 പേർക്കും ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകുമോ എന്ന് ചോദിച്ച് രാവിലെ തമിഴ് സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എത്തുകയായിരുന്നുവെന്നാണ് ഉടമ വിക്രമൻ നമ്പൂതിരി വ്യക്തമാക്കുന്നത്.

എട്ടരയോടെ നടത്തത്തിനു ബ്രേക്ക് കൊടുത്ത്

എട്ടരയോടെ നടത്തത്തിനു ബ്രേക്ക് കൊടുത്ത് രാഹുൽ ഗാന്ധിയും സംഘവും ബ്രേക്ഫാസ്റ്റ് കഴിക്കാൻ എത്തി. എ ഐ സി സി സംഘം നേരത്തെ തന്നെ രാഹുലിന് കഴിക്കാനുള്ള ഭക്ഷണം അവിടെ എത്തിച്ചിരുന്നു. ബ്രഡും കട്ടൻചായയും മാത്രമാണ് അദ്ദേഹം കഴിച്ചത്. കൂടേയുള്ളവർ മറ്റ് ഭക്ഷണവും കഴിച്ചു. 20 മിനുറ്റോളം അവിടെ വിശ്രമിച്ചതിന് ശേഷമാണ് രാഹുല്‍ യാത്ര തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+