കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച്ച പറ്റി... രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധത്തിലായി നില്‍ക്കെ പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം. നേരത്തെ പിണറായിയെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച സിപിഎം അദ്ദേഹത്തെ വിമര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സംഭവത്തില്‍ ജാഗ്രത കുറവുണ്ടായെന്ന രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്നത്. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും വിമര്‍സനം ഉയര്‍ന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ ആക്രമണത്തെ ചെറുക്കാനും തീരുമാനിച്ചിട്ടുണ്ട്.

1

സ്വര്‍ണക്കടത്ത് വിവാദം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് മറ്റൊരു പ്രധാന വിമര്‍ശനം. സര്‍ക്കാരിനെ ബാധിക്കില്ലെന്ന പിണറായിയുടെ പ്രസ്താവനകള്‍ക്കെതിരാണ് ഇത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കര്‍ നടത്തുന്ന ഇടപെടലുകള്‍ നിരീക്ഷിക്കാനായില്ലെന്നും, ഈ വിവാദത്തെ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. അതേസമയം സിപിഎം വിലയിരുത്തല്‍ കോണ്‍ഗ്രസ് അടങ്ങുന്ന പ്രതിപക്ഷത്തിന് പ്രക്ഷോഭവുമായി നീങ്ങാന്‍ ഊര്‍ജം നല്‍കുന്നതാണ്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനും ഒന്നും മറച്ചുവെക്കാനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങളും നടപടികളും കൃത്യസമയത്തുണ്ടാകും. കസ്റ്റംസും എന്‍ഐഎയും നടത്തുന്ന അന്വേഷണം പഴുതടച്ചതാകണം. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം പിടിച്ചത് കസ്റ്റംസിന്റെ ധീരമായ നടപടിയാണെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയിലേക്ക് കേസ് തിരിക്കാന്‍ പ്രതിപക്ഷം ആസൂത്രിത ശ്രമം നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു.

നേരത്തെ വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ള ശിവശങ്കറിനെ പൂര്‍ണമായി കൈയ്യൊഴിയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ശിവശങ്കറിന്റെ വീഴ്ച്ചകള്‍ വിശദീകരിച്ചായിരുന്നു പാര്‍ട്ടി യോഗത്തില്‍ മറുപടി നല്‍കിയത്. ശിവശങ്കറിന് അപ്പുറം കേസില്‍ തന്റെ ഓഫീസിലെ മറ്റാര്‍ക്കും കേസുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാതരത്തിലും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ അതൃപ്തി കടുക്കുന്നുന്നുണ്ട്. മുന്നണി നയം പോലും കാര്യമാക്കാതെ ശിവശങ്കറിനെ ഇത്രയും അധികാരം നല്‍കിയത് വലിയ തിരിച്ചടിയാണെന്ന് വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിച്ചുപണി വേണമെന്നും നിര്‍ദേശമുണ്ട്.

English summary
cpm secreteriat criticise cm pinarayi vijayan on gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X