കൊല്ലം ജില്ലയിലെ തോൽവി; ഏഴ് ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങൾക്കെതിരെ സിപിഎം നടപടി
കൊല്ലം; സംംസ്ഥാനത്ത് ഇക്കുറി ഇടതുതരംഗം ആഞ്ഞടിപ്പോഴും സിപിഎമ്മിന് ഞെട്ടൽ ഉണ്ടാക്കിയ ചില പരാജയങ്ങൾ ഉണ്ടായിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു കൊല്ലം ജില്ലയിലെ കുണ്ടറയിലേയും കരുനാഗപ്പള്ളിയിലേയും തോൽവി. വിജയ സാധ്യത ഏറെയുണ്ടായിട്ടും ഇരു മണ്ഡങ്ങളിലും ഉണ്ടായ പരാജയം സംബന്ധിച്ച് പഠിക്കാൻ സിപിഎം സമിതിയെ നിയോഗിച്ചിരുന്നു. ഇപ്പോഴിതാ സമിതി റിപ്പോർട്ടിൻ മേൽ കടുത്ത നടപടികളിലേക്ക് നീങ്ങയിരിക്കുകയാണ് സി പി എം നേതൃത്വം. ഏഴ് സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെയായിരുന്നു നടപടി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആർ വസന്തൻ, എൻഎസ് പ്രസന്നകുമാർ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.മാത്രമല്ല മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവും സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി തുളസീധരക്കുറുപ്പടക്കം അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലാ നേതാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു അന്വേഷണ കമ്മീഷൻ ശുപാർശ ചെയിരുന്നത്. എന്നാൽ പാർട്ടി സമ്മേളന കാലമായതിനാൽ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്ത് തിരുമാനിക്കുകയായിരു്നു.
രണ്ട് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേതാക്കൾ വീഴ്ച വുത്തിയതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞാഴ്ച നേതാക്കളോട് പാർട്ടി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. കെ സോമപ്രസാദ് എംപി കൺവീനറും എസ് രാജേന്ദ്രന്‍ കണ്‍വീനറായ അന്വേഷണ കമ്മീഷന്‍ ആണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ചുളള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Recommended Video
ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് മത്സരിച്ച മന്ത്രിമാരെല്ലാം മികച്ച വിജയം നേടിയപ്പോൾ പാർട്ടിയെ ഞെട്ടിച്ച തോൽവിയായിരുന്നു കുണ്ടറയിലേത്. 1987 മുതൽ അഞ്ചുതവണ കുണ്ടറയിൽ നിന്ന് നിയമസഭയിലെത്തിയ മേഴ്‌സികുട്ടിയമ്മ യു ഡി എഫിലെ യുവ നേതാവായ പി സി വിഷ്മുനാഥിനോടാണ് പരാജയപ്പെട്ടത്.പി സി വിഷ്ണുനാഥിനോട് 4454 വോട്ടുകൾക്കായിരുന്നു പരാജയം.അതേസമയം പിഐയുടെ ആര്‍ രാമചന്ദ്രന്‍ മത്സരിച്ച കരുനാഗപ്പളളിയിൽ സിആർ മഹേഷിനോടായിരുന്നു പരാജയം രുചിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കീഴ്ഘടകങ്ങളിൽ വിഭാഗീയത ശക്തമായതാണ് പരാജയത്തിന് കാരണമായതെന്നായിരുന്നു റിപ്പോർട്ടും. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴും നിയമസഭ തിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കാൻ കഴിയാതിരുന്നത് നേതൃത്വത്തിന്റെ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications