കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെഡിക്ക് മന്ത്രി സ്ഥാനമില്ല; പക്ഷെ പോംവഴിയുണ്ട്, നിര്‍ദേശം മുന്നോട്ട് വെച്ച് സിപിഎം

Google Oneindia Malayalam News

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറില്‍ ഘടകക്ഷികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്നത് തീരുമാനിക്കുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിലേറെ അംഗങ്ങല്‍ ഉള്ള എല്ലാ കക്ഷികളും മന്ത്രി സ്ഥാനം ഉറപ്പിക്കുമ്പോള്‍ ഒരു അംഗം മാത്രമുള്ള കക്ഷികളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല. കേരള കോണ്‍ഗ്രസ് ബി മാത്രമാണ് ഏക അംഗം ഉള്ള പാര്‍ട്ടികളില്‍ മന്ത്രി സ്ഥാനം ഉറപ്പിച്ച എംഎല്‍എ. എല്‍ജെഡി, ഐഎന്‍എല്‍ തുടങ്ങിയ കക്ഷികളുടെ കാര്യത്തില്‍ സിപിഎം ഇതുവരെ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. എല്‍ജെഡിയുടെ കാര്യത്തില്‍ പുതിയ ഫോര്‍മുല സിപിഎം ഇതിനോടകം മുന്നോട്ട് വെച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

Recommended Video

cmsvideo
കേരളം; ശ്രേയാംസ്‌കുമാറിനെതിരെ പ്രതിഷേധം; 4 എല്‍ജെഡി അംഗങ്ങള്‍ രാജിവച്ചു
വേണം ലയനം

വേണം ലയനം

എല്‍ജെഡി ഇടതുപക്ഷത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ മുതല്‍ തന്നെ സിപിഎം ആവശ്യപ്പെടുന്ന കാര്യമാണ് അവരുടെ മാതൃപാര്‍ട്ടിയായിരുന്ന ജെഡിഎസുമായുള്ള ലയനം. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ പലതവണ ചര്‍ച്ച നടക്കുകയും ചെയ്തു. എന്നാല്‍ ലയനം എന്ന തീരുമാനത്തില്‍ എത്താന്‍ ഇരു പാര്‍ട്ടികള്‍ക്കും സാധിച്ചില്ല.

തിരഞ്ഞെടുപ്പിലെ മത്സരം

തിരഞ്ഞെടുപ്പിലെ മത്സരം

ലയനം നടക്കാതെ വന്നതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് അഞ്ച് സീറ്റിലും എല്‍ജെഡി 3 സീറ്റിലും മത്സരിച്ചും. ജെഡിഎസ് രണ്ട് സീറ്റിലും എല്‍ജെഡി ഒരു സീറ്റിലും വിജയിച്ചു. രണ്ട് അംഗങ്ങള്‍ ഉള്ള കക്ഷിയെന്ന നിലയില്‍ ജെഡിഎസ് മന്ത്രി സ്ഥാനം ഉറപ്പിക്കുന്നു. എന്നാല്‍ ഒരു അംഗം മാത്രം ഉള്ള എല്‍ജെഡിയുടെ കാര്യം അങ്ങനെ അല്ല. സിപിഎം തീരുമാനം ആവും ഇതില്‍ നിര്‍ണ്ണായകമാവുക.

വീതംവെച്ച് നല്‍കല്‍

വീതംവെച്ച് നല്‍കല്‍

മുന്നണിയിലെ കൂടുതല്‍ ഘടക്ഷികള്‍ വിജയിച്ച് വന്ന സാഹചര്യത്തില്‍ മന്ത്രി സ്ഥാനങ്ങള്‍ വീതം വെച്ച് നല്‍കല്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനതാ പാര്‍ട്ടികള്‍ ലയിച്ച് വന്നാല്‍ മന്ത്രിസ്ഥാനം എന്ന പുതിയ ഫോര്‍മുല സിപിഎം ജെഡിഎസിനും എല്‍ജെഡിക്കും മുന്‍പില്‍ വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീരിക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറാവുമോയെന്ന കാര്യം സംശയമാണ്.

ജെഡിഎസില്‍ നിന്നും

ജെഡിഎസില്‍ നിന്നും


ജെഡിഎസില്‍ നിന്നും കെ കൃഷ്ണന്‍ കുട്ടി, മാത്യു ടി തോസ് , എല്‍ഡിജെഡിയില്‍ നിന്നും കെപി മോഹനന്‍ എന്നിവരാണ് വിജയിച്ച് വന്നത്. മൂന്നുപേരും മുന്‍ മന്ത്രിമാര്‍ എന്ന പ്രത്യേകതയും ഉണ്ട്. രണ്ട് അംഗങ്ങള്‍ ഉണ്ടെന്നതിനാല്‍ ജെഡിഎസ് മന്ത്രി സ്ഥാനം ഉറപ്പിക്കാമെങ്കിലും ലയിച്ചാലെ മന്ത്രി സ്ഥാനം നല്‍കുവെന്ന നിലപാട് സിപിഎം സ്വീകരിച്ചാല്‍ അവരും പ്രതിസന്ധിയിലാവും.

നഷ്ടമെന്ന് എല്‍ജെഡി

നഷ്ടമെന്ന് എല്‍ജെഡി

എന്നാല്‍ ലയനം നഷ്ടക്കച്ചവടം ആകുമെന്ന കണക്ക് കൂട്ടലാണ് എല്‍ജെഡിക്ക് ഉള്ളത്. ലയനത്തോടെ മൂന്ന് എംഎൽഎമാരാകുമെങ്കിലും രണ്ടുപേർക്കും കൂടിയാകെ ഒരു മന്ത്രിസ്ഥാനം മാത്രമേ ലഭിക്കൂ. ഇത് ലയനത്തിന് ശേഷം പാര്‍ട്ടിയില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും. ഈ സാഹചര്യത്തില്‍ നിലവില്‍ തനിച്ച് നിന്ന് മന്ത്രി സ്ഥാനം ഉറപ്പിക്കാനാണ് എല്‍ജെഡി ശ്രമം.

കെപി മോഹനന്

കെപി മോഹനന്

ഇപ്പോള്‍ ഏക അംഗമായ കെപി മോഹനന് മന്ത്രി സ്ഥാനം ഉറപ്പിക്കു, ലയനം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യുകയെന്നതാണ് എല്‍ജെഡി നിലപാട്. ഇത്തരത്തില്‍ രണ്ട് പാര്‍ട്ടികള്‍ വേറിട്ട് നിന്ന് രണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ച് പിന്നീട് ലയനത്തിലേക്ക് പോവാനുള്ള സാധ്യത സിപിഎം മുന്നില്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ലയിച്ചാല്‍ ഒരു മന്ത്രി സ്ഥാനം എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെക്കുന്നത്.

നേതാക്കളെ കണ്ടു

നേതാക്കളെ കണ്ടു

ലയിച്ചാലും കെ.പി.മോഹനനു മന്ത്രിസ്ഥാനം ഉറപ്പില്ലാത്തതും എല്‍ജെഡിയെ ലയനത്തില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ മുന്നണി കണ്‍വീന്‍ എ വിജയരാഘവന്‍, സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കണ്ട് എല്‍ജെഡി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാം എന്ന മറുപടിയായിരുന്നു അന്ന് ലഭിച്ചത്.

ചര്‍ച്ചയായില്ല

ചര്‍ച്ചയായില്ല

ഇതിന് ശേഷമാണ് ഇരുകക്ഷികളും ലയിച്ച് വന്നാല്‍ മന്ത്രി സ്ഥാനം എന്ന നിലപാടിലേക്ക് സിപിഎം എത്തിയത്. എന്നാല്‍ താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ ലയനത്തിന് അനുകൂലമാല്ല. ദളുകളുടെ ശക്തി കേന്ദ്രങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നു. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ ലയനം അജൻഡ ആയിരുന്നില്ല....

ജെഡിഎസ് കാണുന്നത്

ജെഡിഎസ് കാണുന്നത്

ലയിച്ചാല്‍ മന്ത്രി സ്ഥാനം ഉറപ്പാണ് എന്നതാണ് ജെഡിഎസ് കാണുന്ന ഗുണം. പാർട്ടി പ്രസിഡന്റ് സ്ഥാനം കൂടി നിലനിര്‍ത്താന്‍ സാധിച്ചാല്‍ സർക്കാരിലും പാർട്ടിയിലും ജെഡിഎസിനു മുൻതൂക്കമാകും. ഈ അപകട സാധ്യത എല്‍ജെഡി നേതൃത്വവും കാണുന്നുണ്ട്. അതാണ് ലയന നീക്കത്തില്‍ നിന്നും അവരെ കൂടുതല്‍ പിന്നോട്ട് അടുപ്പിക്കുന്നത്.

പാര്‍ട്ടി പിളര്‍ന്നത്

പാര്‍ട്ടി പിളര്‍ന്നത്

2009 ല്‍ കോഴിക്കോട് ലോക്സഭാ സീറ്റ് എം.പി.വീരേന്ദ്രകുമാറിനു സിപിഎം നിഷേധിച്ചപ്പോൾ മുന്നണി വിടാനുള്ള തീരുമാനമാണ് ജെഡിഎസിനെ പിളര്‍ത്തിയത്. നാല് എംഎല്‍എമാരില്‍ മാത്യു ടി തോമസും ജോസ് തെറ്റയിലും എല്‍ഡിഎഫില്‍ തന്നെ നിന്നപ്പോള്‍ കെപി മോഹനനേയും എംവി ശ്രേയാംസ് കുമാറിനേയും കൂട്ടി സോഷ്യലിസ്റ്റ് ജനതാദള്‍ രൂപീകരിച്ച് വിരേന്ദ്രകുമാര്‍ യുഡിഎഫില്‍ എത്തുകയായിരുന്നു.

സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
CPM wants the LJD and JDS to merge if they want a ministerial post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X