കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന് സിപിഎം ഇല്ല, മാണിസാര്‍ ഉണ്ട്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസില്‍ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിന് സിപിഎമ്മിന്റെ പിന്തുണയില്ല. എന്നാല്‍ കേരള കോണ്‍ഗ്രസ് ഹര്‍ത്താനിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ എന്തെങ്കിലും കാരണം കാത്തിരിക്കുന്നവരാണ് സിപിഎമ്മുകാര്‍ എന്നാണ് പറയാറ്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ത്താലിന് പിന്തുണ കൊടുക്കാന്‍ തത്കാലം തങ്ങളില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

Mullaperiyar Dam

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയാണ് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഹര്‍ത്താലിന് പിന്തുണയില്ല. സിപിഎം ആലോചിച്ച് മറ്റ് പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കും എന്നും എംഎം മണി പറഞ്ഞു.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം ഇക്കാര്യത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിക്കൊപ്പമാണ്. ഹര്‍ത്താലിന് സര്‍വ്വ പിന്തുണയും കേരള കോണ്‍ഗ്രസ് എം ഇടുക്കി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരായി വിധി വന്ന സാഹചര്യത്തില്‍ നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഉന്നതാധികാര സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഇഎസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ കേരളം റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ് ഉറപ്പ് നല്‍കി.

English summary
CPM will not support Mullaperiyar Harthal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X