തലസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം ഓടിച്ചിട്ട് വെട്ടി... നടുക്കുന്ന വീഡിയോ

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. പൂവാമ്പാറ ബ്രാഞ്ച് കമ്മിറ്റിയംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെയാണ് രണ്ടു പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഇയാളെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം നടന്നത്. കാട്ടാക്കട ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ചായിരുന്നു ഇത്.

a

പത്രക്കെട്ടുകളുമായി ബൈക്കില്‍ പോവുകയായിരുന്ന കുമാറിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാള്‍ വെട്ടുകയായിരുന്നു. ഇതോടെ ഭയന്നു വിറച്ച കുമാര്‍ ബൈക്ക് താഴെയിട്ട് തിരിഞ്ഞോടി. തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയ അക്രമി സംഘത്തിലെ ഒരാള്‍ വാളുമായി കുമാറിനെ ഓടിച്ചിട്ടു വെട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ ഇതു കണ്ട് എത്തിയതോടെ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

2

പരിക്കേറ്റ കുമാറിനെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം കുറച്ചു ദിവസങ്ങളിലായി രൂക്ഷമാണ്. കുമാറിനെതിരായ ആക്രമണത്തിനു പിന്നിലും എസ്ഡിപിഐ ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

സിപിഎം പ്രവര്‍ത്തനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM worker attacked in Trivandrum

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്