കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നം വെച്ചത് മുഹമ്മദ് ഹഖിനെ; ഒന്നിലേറെ തവണവെട്ടി!! മിഥിലാജിന്റെ നെഞ്ചിൽ കുത്തി..എല്ലാം ആസൂത്രിതം

Google Oneindia Malayalam News

തിരുവനന്തപുരം; വെഞ്ഞാറമൂട്ടില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്കിന്റെ ഉടമയാണ് കസ്റ്റഡിയിൽ ഉള്ള ഒരാളെന്നാണ് സൂചന. ദൃക്സാക്ഷികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വെമ്പായം സ്വദേശി മിതിലാജ് (32) ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ വെട്ടി കൊലപ്പെടുത്തിയത്. വളരെ ആസൂത്രിതമായിട്ടാണ് കൊല നടത്തിയതെന്ന് സംശയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പോലീസ് പറയുന്നു.

അർധരാത്രിയോടെ

അർധരാത്രിയോടെ

വെഞ്ഞാറമൂട് തേമ്പാൻമൂട് ജംങ്ഷനിൽ ഞായറാഴ്ച രാത്രി 12 ഓടെയാണ് കൊലപാതകം നടന്ന്. വെഞ്ഞാറമൂട് തേമ്പാൻകൂട് ജങ്ഷനിൽ വെച്ചായിരുന്നു സംഭവം. മിതാലജിനെ വീട്ടിൽ കൊണ്ടുവിടാൻ പോയതായിരുന്നു ഹഖ്. ഇതിനിടയിൽ ബൈക്കിലെത്തിയ അക്രമികൾ ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവ സ്ഥവത്ത് വെച്ച്

സംഭവ സ്ഥവത്ത് വെച്ച്

ഇരുവരേയും തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചത്തുമാണ് വെട്ടിയത്.ഗുരുതരമായി പരിക്കേറ്റ മിഥിരാജ് സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഹഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഹസിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഉന്നംവെച്ചത് ഹഖിനെ

ഉന്നംവെച്ചത് ഹഖിനെ

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് കണക്കാക്കപ്പെട്ടത്.
തുടർച്ചയായി സിപിഎം-കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻകൂട്. സംഭവത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവിഎഫ്ഐ ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന കൊലപാതകമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു.

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് കണക്കാക്കപ്പെട്ടത്.
തുടർച്ചയായി സിപിഎം-കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻകൂട്. സംഭവത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവിഎഫ്ഐ ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന കൊലപാതകമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു.

അതിപൈശാചിക കൊലപാതകം

അതിപൈശാചിക കൊലപാതകം

സംഭവ സ്ഥലത്ത് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഫൈസല്‍ എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും റഹീം പറഞ്ഞു. സജീവ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി,കൊലയിൽ പ്രതിഷേധിച്ച് ഇന്ന് ഡിവൈഎഫ്ഐ കരിദിനം ആചരിക്കുമെന്നും എഎ റഹീം പറഞ്ഞു.

പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല

പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല

കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻ്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎംതിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം

അനുവിന്റെ ആത്മഹത്യയിൽ രശ്മി ആർ നായരുടെ പോസ്റ്റ് വിവാദത്തിൽ! ഒടുവിൽ പോസ്റ്റ് മുക്കി രശ്മിഅനുവിന്റെ ആത്മഹത്യയിൽ രശ്മി ആർ നായരുടെ പോസ്റ്റ് വിവാദത്തിൽ! ഒടുവിൽ പോസ്റ്റ് മുക്കി രശ്മി

English summary
CPM workers murder in venjaramoodu; 3 in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X