കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവിആറിന് വിട, കണ്ണൂരില്‍ ഹര്‍ത്താല്‍

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിന്റെ സിംഹ ഗര്‍ജ്ജനം നിലച്ചു. പ്രിയ സഖാവ് എംവി രാഘവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. കണ്ണൂരില്‍ കമ്യൂണിസത്തിന്റെ കനല്‍പാത തെളിച്ച സഖാവിന്റെ വിയോഗത്തില്‍ നവംബര്‍ 10 ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

തിങ്കളാഴ്ച ഉച്ചക്ക് 11 മണിക്ക് പയ്യാമ്പലത്താണ് ശവ സംസ്‌കാരം. സമ്പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. എംവിആറിന്റെ പ്രിയ സുഹൃത്തായിരുന്ന ഇകെ നായനാരും പയ്യാമ്പത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.

MVR Pinarayi

ഇടതുമുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണിമുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന രാഘവന്റെ മരണത്തില്‍ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഞായറാഴ്ച തന്നെ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകളില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും.

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം പാര്‍ട്ടിയുടെ വര്‍ഗ്ഗ ശത്രുവായിരുന്നു എംവിആര്‍. എന്നാല്‍ അവസാന നാളുകളില്‍ അദ്ദേഹം തിരിച്ചുപോക്കിന്റെ പാതയിലായിരുന്നു. പ്രിയസഖാവിനെ അവസാനമായി കാണാന്‍ സിപിഎം നേതാക്കളുടെ നിരതന്നെ ഉണ്ടായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിപി ജയരാജന്‍ തുടങ്ങിയ പ്രമുഖര്‍ എംവിആറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

English summary
Cremation of MV Raghavan will held at Payyambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X