ഇഡിയെ കുരുക്കാനുറച്ച് ക്രൈം ബ്രാഞ്ച്; സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യണം... ആ ഓഡിയോ സത്യമെന്ന് ഉറപ്പാക്കാൻ
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴികളാണ് സംസ്ഥാന സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിട്ടുള്ളത്. ഒടുവില്‍ ഡോളര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും എതിരെ വരെ സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍, മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയിലെ ഉന്നതര്‍ക്കും എതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിക്കുന്ന എന്ന് വെളിപ്പെടുത്തുന്ന സ്വപ്നയുടെ തന്നെ ഓഡിയോ പുറത്ത് വന്നിരുന്നു. ഈ ഓഡിയോയുടെ ആധികാരികത ഉറപ്പ് വരുത്താനുള്ള നീക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിനെ എതിര്‍ക്കാന്‍ ഇഡിയും രംഗത്തുണ്ട്. വിശദാംശങ്ങള്‍...

സ്വപ്നയെ ചോദ്യം ചെയ്യണം
സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യണം എന്നതാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. സ്വപ്നയെ ഭീഷണിപ്പെടുത്തി മൊഴിയെടുത്തു എന്ന കേസ് അന്വേഷിക്കുന്നത് സംസ്ഥാന ക്രൈം ബ്രാഞ്ച് ആണ്. ഇതിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.

സെഷന്‍സ് കോടതിയില്‍
ജില്ലാ സെഷന്‍സ് കോടതിയില്‍ ആണ് ക്രൈം ബ്രാഞ്ച് ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്നയെ ജയിലില്‍ വച്ച് ചോദ്യം ചെയ്യണം എന്നചാണ് ആവശ്യം. ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ ഏപ്രില്‍ 16 ലേക്ക് പരിഗണിക്കാന്‍ കോടതി മാറ്റിവച്ചിരിക്കുകയാണ്.

സ്വപ്നയുടെ ഓഡിയോ
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പുറത്ത് വന്ന ഓഡിയോയില്‍ ഉണ്ടായിരുന്നത്. അത് തന്റെ ശബ്ദം തന്നെയാണ് എന്ന് സ്വപ്ന സ്ഥിരീകരിച്ചിരുന്നു. ആ ഓഡിയോ പുറത്ത് വന്ന സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഓണ്‍ലൈന്‍ മാധ്യമത്തില്‍
മുഖ്യധാരാ മാധ്യമങ്ങള്‍ക്കെല്ലാം ഈ ഓഡിയോ ലഭിച്ചിരുന്നു എങ്കിലും സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമമായ ദി ക്യു ആയിരുന്നു ഈ ശബ്ദരേഖ പുറത്ത് വിട്ടത്. അതിന് ശേഷം മറ്റ് മാധ്യമങ്ങള്‍ക്ക് ഇത് ഏറ്റെടുക്കേണ്ടിയും വന്നു. സ്വപ്നയുടെ ഓഡിയോ പുറത്ത് വന്നത് വലിയ കോളിളക്കം ആയിരുന്നു അന്ന് സൃഷ്ടിച്ചത്.

എതിര്‍ത്ത് ഇഡി
സ്വപ്നയെ ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ച് നീക്കത്തെ ശക്തിയായി എതിര്‍ക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നം ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിനെ അനുവദിക്കരുത് എന്നാണ് ഇഡിയുടെ ആവശ്യം. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ ക്രൈം ബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്.

സന്ദീപ് നായരും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചു എന്ന് സന്ദീപ് നായപും മൊഴി നല്‍കിയിട്ടുണ്ട്. സര്‍ക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ പേര് പറയാനും ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് മൊഴിയില്‍ പറയുന്നത്. ഈ ആരോപണത്തിലും ക്രൈം ബ്രാഞ്ച് ഇഡിയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

നിര്‍ണായകമാകും
സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു എന്ന ആരോപണം ആദ്യം മുതലേ ഉയരുന്നതാണ്. ഇതുകൊണ്ട് തന്നെ ശബ്ദരേഖയുടെ കാര്യത്തില്‍ സ്വപ്നയുടെ മൊഴി അതീവ നിര്‍ണായകമാകും. ക്രൈം ബ്രാഞ്ച് നടപടികളെ ഇഡി എതിര്‍ക്കുന്നതും സംശയം ജനിപ്പിക്കുന്ന ഒന്നാണ്.

സ്വര്‍ണക്കടത്ത് കേസ്
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം ഇനിയും എങ്ങുമെത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി എത്തിയ കേന്ദ്ര ഏജന്‍സികള്‍ തുടര്‍ന്ന് നടത്തിയ നീക്കങ്ങള്‍ എല്ലാം സംശയാസ്പദമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications