Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് കേസ്: സ്‌റ്റേ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന് സ്‌റ്റേ ഇല്ല. കേസ് സ്‌റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു.

kerala

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ഡ പ്രേരിപ്പിച്ചെന്ന് ആരോപിക്കാനുള്ള ക്രൈം ബ്രാഞ്ച് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയെ സമീപിച്ചത്. കേസിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഡാലോചന നടന്നുവെന്നാണ് ഇഡി ഉന്നയിക്കുന്ന ആരോപണം. ക്രൈം ബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും ഇഡി ഉന്നയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആധാരമാക്കിയ രേഖകള്‍ വിളിച്ചുവരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

കൂടാതെ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലാണ് സ്വപ്‌ന സുരേഷ് പ്രമുഖരുടെ പേര് പറഞ്ഞതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ അല്ല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രണ്ട് വനിത പൊലീസുകാരുടെ മൊഴിയിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സ്വപ്‌ന സുരേഷ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് ഇഡി പറയുന്നത്.

ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+