കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ലക്ഷങ്ങളുടെ ആഡംബര വാഹനത്തിന്റെ നികുതി വെട്ടിക്കാനായിരുന്നു സുരേഷ് ഗോപി വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

പരിഷ്‌ക്കാരങ്ങള്‍ പോരാ... കൂടുതല്‍ അവകാശങ്ങള്‍ വേണമെന്ന് സൗദി വനിതകള്‍
സുരേഷ് ഗോപിയുടെ നികുതിവെട്ടിപ്പ് വാര്‍ത്തയായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെയാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.

suresh


രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയത്. ഇതില്‍ ഒരുവാഹനം എംപിയായതിന് ശേഷമാണ് രജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് രജിസ്്‌ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തില്‍ അപ്പാര്‍ട്ട്‌മെന്റില്ലെന്ന് കണ്ടെത്തി.

സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. നേരത്തെ സമാനരീതിയില്‍ വെട്ടിപ്പ് നടത്തിയ നടന്‍ ഫഹദ് ഫാസില്‍ 17 ലക്ഷത്തോളം രൂപ നികുതി അടച്ചിരുന്നു. അതേസമയം, നടി അമലാ പോള്‍ വെട്ടിപ്പ് നടത്തിയെങ്കിലും നികുതി അടക്കാന്‍ തയ്യാറായിട്ടില്ല.

English summary
crime branch case against Suresh Gopi for evaded road tax,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X