കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്; കേസ് എടുത്തിരിക്കുന്നത് പ്രകൃതിവിരുദ്ധ പീഢനത്തിനടക്കം!!

Google Oneindia Malayalam News

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിയും പീഡനത്തിന് കേസ്. പ്രകൃതി വിരുദ്ധ പീഡനമടക്കമാണ് ഉമ്മൻചാണ്ടിക്കെതിരെ എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാർ കമ്മീഷൻ ശുപാർശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി.

<strong>മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...</strong>മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...

പോലീസിന് ലഭിച്ച നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് കേസുകള്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുൻ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തിരുന്നു. അതുകൊണ്ടാണ് കേസെടുക്കാൻ ഇത്രയും കാലതാമസം നേരിട്ടത്.

ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികൾ

ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികൾ

എന്നാൽ പിന്നീട് ത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പോലീസ് നിയമോപദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിച്ചു. ഇതേ തുടർന്നാണ് പിന്നീട് കേസെടുത്തിരിക്കുന്നത്. ആര്യാടൻ മുഹമ്മദ്, എപി അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിൻറെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എൻ.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവർക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പോലീസിന് സരിത എസ് നായർ നൽകുമെന്നാണ് സൂചന.

മാഫിയ ബിസിനസ്

മാഫിയ ബിസിനസ്

സോളാർ കേസിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സരിത എസ് നായർ ആരോപിച്ചിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രമുഖ വ്യക്തിയുടെ മകനെതിരേയും ആരോപണവുമായി രംഗത്ത് വന്നിരുന്നു. സോളാര്‍ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അവര്‍ തന്നെ ഉപകരണമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സോളാറുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ മാത്രമല്ല ഇവര്‍ക്ക് ബിസിനസ് ഉള്ളത്. മാഫിയാ ബിസിനസ് ഉണ്ടെന്നും സരിത ആരോപിച്ചിരുന്നു.

ധാർമ്മിക ബോധമുണ്ടെന്ന് നടിക്കുന്നവർ

ധാർമ്മിക ബോധമുണ്ടെന്ന് നടിക്കുന്നവർ


ധാര്‍മിക ബോധമുണ്ടെന്ന് നടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചൂഷണത്തിന് വിധേയയായ വ്യക്തിയാണ് ഞാന്‍. എന്നെ ചതിക്കുകയായിരുന്നു. ഞാന്‍ തെറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ തെറ്റ് ഈ രാഷ്ട്രീയക്കാര്‍ ചെയ്തിട്ടുണ്ടെന്നും സരിത വ്യക്തമാക്കിയത്. ലാളിത്യത്തിന്റെ പ്രതീകമായ ഖാദി ധരിച്ച് നടന്ന ഇവര്‍ ഏത് തരംതാണ അവസ്ഥയിലേക്കും കൂപ്പുകുത്താന്‍ തയ്യാറായിരിക്കുകയാണ്. എനിക്കെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ എന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും നേരത്തെ സരിത ചൂണ്ടിക്കാട്ടിയിരുന്നു.

ഉമ്മൻചാണ്ടിയുടെ ഓഫീസ്

ഉമ്മൻചാണ്ടിയുടെ ഓഫീസ്

കേരളത്തിൽ സൗരോർജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് സോളാർ തട്ടിപ്പ് എന്നറിയപ്പെടുന്നത്. നൂറോളം പേർക്ക് എഴുപതിനായിരം മുതൽ അൻപതുലക്ഷം രൂപ വരെയാണ് നഷ്ടപ്പെട്ടത്.മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു എന്നായിരുന്നു ആരോപണങ്ങൾ. ടീം സോളാർ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേർസണൽ സ്റ്റാഫുകളെ ആദ്യം സസ്പന്ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് യു ഡി എഫ് മന്ത്രിസഭയിലെ തന്നെ പ്രധാന പാർട്ടി ആയ കേരള കോൺഗ്രസ്‌ മുഖവാരിക ആയ ‘പ്രതിച്ഛായ'യും വിവാദ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

English summary
Crime branch files case against Oommen Chandy on Saritha sexual case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X