മിഷേൽ ആത്മഹത്യ ചെയ്തത് തന്നെ! കാരണം?അന്വേഷണം അവസാനിപ്പിക്കുന്നു,ആ ഫോണിൽ നിന്നും മായ്ചുകളഞ്ഞത്...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ഉടൻ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്. മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മിഷേലിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ജസ്റ്റിസ് ഫോർ മിഷേൽ എന്ന പേരിൽ സോഷ്യൽ മീഡിയ ക്യാമ്പയിനും നടന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്.

അന്വേഷണം ഉടൻ അവസാനിപ്പിക്കും....

അന്വേഷണം ഉടൻ അവസാനിപ്പിക്കും....

മിഷേൽ ഷാജിയെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനാലും, ആത്മഹത്യ തന്നെയാണെന്ന് തെളിഞ്ഞതിനാലും കേസ് ഉടൻ അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെന്നാണ് റിപ്പോർട്ട്.

കുറ്റപ്പത്രം ഉടൻ സമർപ്പിക്കും...

കുറ്റപ്പത്രം ഉടൻ സമർപ്പിക്കും...

മിഷേൽ കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപ്പത്രം സമർപ്പിക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട സൈബർ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപ്പത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

ക്രോണിന്റെ ഫോണിലെ വിവരങ്ങൾ...

ക്രോണിന്റെ ഫോണിലെ വിവരങ്ങൾ...

കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്റെ മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഇനി പുറത്തുവരാനുള്ളത്. ഈ റിപ്പോർട്ട് ലഭിച്ചാൽ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും.

ആത്മഹത്യ തന്നെ....

ആത്മഹത്യ തന്നെ....

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഇതിനോടകം ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതി ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് കണ്ടെത്താനുള്ളത്.

ക്രോണിന്റെ ഫോണിൽ നിന്നും...

ക്രോണിന്റെ ഫോണിൽ നിന്നും...

മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതിനുള്ള കാരണം ക്രോണിന്റെ ഫോണിലെ വിവരങ്ങളിൽ നിന്നും ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ദൃക്സാക്ഷികളായി ആരുമില്ല,സിസിടിവി ദൃശ്യങ്ങൾ മാത്രം...

ദൃക്സാക്ഷികളായി ആരുമില്ല,സിസിടിവി ദൃശ്യങ്ങൾ മാത്രം...

ഗോശ്രീ പാലത്തിൽ നിന്നും മിഷേൽ കായലിലേക്ക് ചാടുന്നത് കണ്ട ആരെയും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് മിഷേൽ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മിഷേലിനെ പോലെയുള്ള യുവതിയെ സംഭവദിവസം പാലത്തിൽ കണ്ടിരുന്നതായി ഒരു യുവാവും പോലീസിന് മൊഴി നൽകിയിരുന്നു.

ദേഹോപദ്രവം നടന്നില്ല...

ദേഹോപദ്രവം നടന്നില്ല...

മരിക്കുന്നതിന് മുൻപ് മിഷേലിന് നേരെ ഏതെങ്കിലും തരത്തിലുള്ള ദേഹോപദ്രവം നടന്നിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിലും ഫോറൻസിക് റിപ്പോർട്ടിലും വ്യക്തമായിരുന്നു. ഇതും മരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള കാരണമായി.

ക്രോണിനുമായുള്ള വഴക്ക്...

ക്രോണിനുമായുള്ള വഴക്ക്...

മരിക്കുന്നതിന് തലേദിവസം മിഷേലും ക്രോണിനും തമ്മിൽ ഫോണിലൂടെ വഴക്കിട്ടിരുന്നു. അടുത്ത ദിവസം കാണിച്ചുതരാമെന്ന മുന്നറിയിപ്പോടെയാണ് അന്ന് മിഷേൽ ഫോൺ കട്ട് ചെയ്തത്. ഈ വഴക്ക് തന്നെയാണ് മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണം സംഘവും കരുതുന്നത്.

English summary
crime branch is going to submit charge sheet on mishel shaji case.
Please Wait while comments are loading...