കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വിവോ ഫോണ്‍ ഉടമയെ കണ്ടു പിടിക്കണ്ടേ? അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് താല്‍പര്യമില്ലെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് തിരുവനന്തപുരം സൈബർ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിവിധ കോടതികളുടെ കസ്റ്റഡിയിലിരിക്കെയായിരുന്നു മൂന്ന് തവണയും അനധികൃതമായി മെമ്മറി കാർഡ് കൈകാര്യം ചെയ്തത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ വിവോ കമ്പനിയുടെ മൊബൈല്‍ ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

'വീഡിയോ പ്രതിയെ രക്ഷിക്കാന്‍': ദിലീപിനെ വെള്ളപൂശിയ ശ്രീലേഖ പെടുമോ, പരാതി നല്‍കിയ ഷേർളി പറയുന്നു'വീഡിയോ പ്രതിയെ രക്ഷിക്കാന്‍': ദിലീപിനെ വെള്ളപൂശിയ ശ്രീലേഖ പെടുമോ, പരാതി നല്‍കിയ ഷേർളി പറയുന്നു

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ചുള്ള

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ചുള്ള അന്വേഷണം തുടരുന്നത് കോടതിയുടെ നിലപാട് അനുസരിച്ചായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ അതിജീവിതയും ക്രൈംബ്രാഞ്ചും നല്‍കിയ ഹർജികള്‍ ഈ ആഴ്ച ഹൈക്കോടതി പരിഗണിക്കുന്നുമുണ്ട്.

എന്തൊരഴകാണ്.... തൂ വെള്ളയില്‍ തിളങ്ങി മാളവിക മോഹനന്‍; വൈറലായി പുതിയ ചിത്രങ്ങള്‍

തുടരന്വേഷണത്തിന്റെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തില്‍

തുടരന്വേഷണത്തിന്റെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തില്‍ മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം തുടരാന്‍ ഇനി താല്‍പര്യമില്ലെന്നാണ് മംഗളം പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുറ്റപത്രം പ്രതിയെ ബോധിപ്പിച്ച ശേഷം അധികം വൈകാതെ തന്നെ വിചരാണ നടപടികള്‍ ആരംഭിക്കും. എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി വിധി പറയല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോടതി നിർദേശിച്ചാല്‍ മാത്രം മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ

കോടതി നിർദേശിച്ചാല്‍ മാത്രം മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മെമ്മറി കാർഡ് ഉപയോഗിച്ച ജിയോ സിം ഇട്ട വിവോ ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്തണമെന്ന് വിചാരണക്കോടതി വാക്കാല്‍ നിർദ്ദേശിച്ചിരുന്നു. കോടതി കടുപ്പിച്ച് പറഞ്ഞിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന് ആവശ്യമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന ധ്വനിയാണ് കോടതിയുടെ വാക്കുകളിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന്

മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്നായിരുന്നു വിചാരണക്കോടതി നേരത്തെ എടുത്ത നിലപാട്. എന്നാല്‍ ഇത് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി മെമ്മറി കാർഡ് പരിശോധനയ്ക് അയക്കാന്‍ ഉത്തരവിട്ടത്. ഇതിനിടെ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന നിലപാടുമായി കേസിലെ എട്ടാം പ്രതി ദിലീപും രംഗത്ത് എത്തി. കേസ് നീട്ടിക്കൊണ്ട് പോവാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ പ്രതിയുടെ ഈ വാദവും ഹൈക്കോടതി തള്ളുകയായിരുന്നു.

അതേസമയം, മെമ്മറി കാർഡിനറെ ഹാഷ് വാല്യൂ

അതേസമയം, മെമ്മറി കാർഡിനറെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് 10 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഏറ്റവും അവസാനം ഹാഷ് വാല്യു മാറിയത് വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് എന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.

2021 ജുലൈ 19 നായിരുന്നു ഏറ്റവും അവസാനമായി ഹാഷ് വാല്യൂ

2021 ജുലൈ 19 നായിരുന്നു ഏറ്റവും അവസാനമായി ഹാഷ് വാല്യൂ മാറിയത്. ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെയായിരുന്നു ദൃശ്യങ്ങൾ തുറന്ന് പരിശോധിച്ചത്. മെമ്മറി കാർഡ് വിവോയുടെ ഫോണിൽ ഉപയോഗിച്ചാണ് പരിശോധിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.ഫോറൻസിക് പരിശോധന റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡ് ആക്സസ് ചെയ്തപ്പോൾ ഫോണിൽ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ് ടെലിഗ്രാം എന്നിവ ഓപ്പറേറ്റ് ചെയ്തിരുന്നു.

 ദില്ലി പിന്നില്‍ നിന്ന് കുത്തി.... മന്ത്രിമാരെ റാഞ്ചിയതിന് പിന്നില്‍ ഫട്‌നാവിസ്? സൂചനകളുമായി ഉദ്ധവ് ദില്ലി പിന്നില്‍ നിന്ന് കുത്തി.... മന്ത്രിമാരെ റാഞ്ചിയതിന് പിന്നില്‍ ഫട്‌നാവിസ്? സൂചനകളുമായി ഉദ്ധവ്

English summary
Crime branch not interested in investigation into change of hash value of memory card, says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X