വിനായകനെ പോലീസുകാർ നിലത്തിട്ട് ചവിട്ടി... ശേഷം...? സുഹൃത്തിന്റെ മൊഴി!! ഹൊ...ഭീകരം, ഇങ്ങനെയും ക്രൂരത!

  • By: Akshay
Subscribe to Oneindia Malayalam

തൃശൂർ: പോലീസ് ഭാകരതയെ തുടർന്ന് ആത്മഹത്യ വിനായകന് പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നെന്ന് മൊഴി. വിനായകന് ഒപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്ന യുവാവാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്. ബൂട്ടിട്ട് ചവിട്ടിയ പാടുകൾ ഉൾപ്പെടെയുള്ള പാടുകൾ വിനായകന്റെ ദേഹത്തെ നേരത്തെ കണ്ടെത്തിയരുന്നു.

പല പോലീസുകാരും വിനായകനെ മൃഗീയമായി മർദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ പേരെ ചോദ്യെ ചെയ്യും. രേഖകള്‍ ഇല്ലാതെ വാഹനമോടിച്ചതിനാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. മാല മോഷണ കേസിലെ പ്രതികളെന്ന സംശയത്താലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് വേറൊരു വാദവും പോലീസിനുണ്ട്.

കേസ് അട്ടിമറിക്കാൻ ശ്രമം

കേസ് അട്ടിമറിക്കാൻ ശ്രമം

വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ സമര്‍പ്പിച്ചെങ്കിലും, കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഉണ്ടാകുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

കേസിൽ നിന്നും ഒഴിവാക്കി

കേസിൽ നിന്നും ഒഴിവാക്കി

കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പവറട്ടി എസ്പിയെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന. ആത്മഹത്യ പ്രേരണ, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഒഴിവാക്കിയാണ് എഫ്‌ഐആര്‍.

വകുപ്പ് പോസും മാറ്റി എഴുതി

വകുപ്പ് പോസും മാറ്റി എഴുതി

വിനായകനെ അന്യായമായി തടവില്‍ വെച്ചു എന്നതിന് പകരം ഐപിസി 341-ാം വകുപ്പ് പ്രകാരം അന്യായമായി തടസപ്പെടുത്തി എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

റോഡ് സൈഡിൽ നിന്നും സംസാരിച്ചു

റോഡ് സൈഡിൽ നിന്നും സംസാരിച്ചു

ജൂലൈ 17ന് റോഡരികില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു വിനായകനേയും, സുഹൃത്ത് ശരത്തിനേയും പോലീസ് പിടിച്ചുകൊണ്ട് പോയത്.

മുടിയായിരുന്നു പോലീസിന്റെ പ്രശ്നം

മുടിയായിരുന്നു പോലീസിന്റെ പ്രശ്നം

സ്റ്റഷനിലെത്തിയ വിനായകന്റെ അച്ഛനോട് വിനായകന്റെ മുടി മുറിക്കാനും പോലീസ് നിര്‍ദേശിച്ചു. മുടി മുറിച്ചെങ്കിലും തൊട്ടടുത്ത ദിവസം വിനായകന്‍ ജീവന്‍ വെടിയുകയായിരുന്നു.

മാർട്ടിൻ ജോൺ

മാർട്ടിൻ ജോൺ

അതേസമയം തൃശൂരില്‍ പോലീസ് മര്‍ദനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വിനായകന്റെ വീട്ടില്‍ കയറിയിറങ്ങിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ അടുപ്പു പുകയുന്നത് എങ്ങനയെന്നു ചോദിച്ചിട്ടുണ്ടെന്നു തോന്നുന്നില്ലെന്ന് ഗായകന്‍ മാര്‍ട്ടിന്‍ ജോണ്‍ ചാലിശ്ശേരി

മുന്നോട്ട് പോകാൻ ആവശ്യം പണം

മുന്നോട്ട് പോകാൻ ആവശ്യം പണം

ആ കുടുംബത്തിന് മുന്നോട്ടുപോവാന്‍ ഇപ്പോള്‍ ഏറ്റവും ആവശ്യം പണമാണെന്നും സഹാനുഭൂതിയോടെ സംസാരിക്കുന്നവര്‍ അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് വേണ്ടതെന്നും മാര്‍ട്ടിന്‍ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

English summary
Crime branch recorded friend's statement about vinayakan's suicide
Please Wait while comments are loading...