കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ കൊല അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എഡിജിപിയായ അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

കണ്ണൂരില്‍ അടുത്ത ദിവസം തന്നെ സര്‍വ്വ കക്ഷിയോഗം വിളിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റുവാന്‍ കണ്ണൂരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Manoj Murder

ആര്‍എസ്എസ് നേതാവായ മനോജിന്റെ കൊലപാതകത്തില്‍ പോലീസ് എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കതിരൂര്‍ സ്വദേശിയായ വിക്രമനാണ് മുഖ്യപ്രതി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന നമ്പിടി ജിതിന്‍ എന്ന ആളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസ് അന്വേഷിച്ചിരുന്ന പോലീസ് സംഘത്തിന്റെ തലവന്‍ സിപിഎം അനുഭാവിയാണെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ഇടപെടലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കാരണമായിട്ടുണ്ടെന്നാണ് വിവരം.

ബിജെപി നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച സമാനമായ രീതിയിലാണ് മനോജിനേയും വധിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസില്‍ വിക്രമനും പ്രതിയാണെന്ന് ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതി ടികെ രജീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

English summary
Crime Branch special team will investigate the Murder of RSS leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X