കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് എട്ടിന്റെ പണി, സ്വത്തുക്കൾ കണ്ടുകെട്ടും, ക്രൈംബ്രാഞ്ച് നടപടി തുടങ്ങി

Google Oneindia Malayalam News

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. നാല് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടേയും സ്വത്തുക്കള്‍ ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്റെ ഭാഗമായാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് ഇതിനകം മരവിപ്പിച്ചിട്ടുണ്ട്.

ഡോ. സോനു, സുധീർ, നാസർ... ജോളിക്കെതിരെയുളള നിർണായക സാക്ഷികൾ, മൂന്ന് പേരും ജീവനോടെയില്ല!ഡോ. സോനു, സുധീർ, നാസർ... ജോളിക്കെതിരെയുളള നിർണായക സാക്ഷികൾ, മൂന്ന് പേരും ജീവനോടെയില്ല!

ഹോളി ഫെയ്ത്തിനെ കൂടാതെ ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‌സ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നിങ്ങനെയാണ് മടരിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍. മറ്റ് മൂന്ന് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനുളള നീക്കം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഭൂമി, ആസ്തി വകകള്‍ എന്നി കണ്ടുകെട്ടാന്‍ റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.

marad

മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ പണം ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ക്രൈം ബ്രാഞ്ച് നടപടി. 14 ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം അനുവദിക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ നഷ്ടപരിഹാര നിര്‍ണയ സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.

ഗോള്‍ഡന്‍ കായലോരത്തിലെ നാല് ഉടമകള്‍, ആല്‍ഫ സെറിനിലെ 4 പേര്‍, ജെയിന്‍ കോറല്‍ കോവിലെ 6 പേര്‍ എന്നിങ്ങനെയാണ് ഇടക്കാല നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത്, ആസ്തി എന്നിവയുടെ കണക്കെടുപ്പ് ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്. സ്വത്ത് കണ്ടുകെട്ടിയ ശേഷം അതില്‍ നിന്ന് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. കൊച്ചിയില്‍ ചേര്‍ന്ന ക്രൈംബ്രാഞ്ചിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത യോഗത്തിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുളള തീരുമാനം.

English summary
Crime Branch to start attachment process of the properties of Marad flat builders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X