കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന്‍റെ പേരില്‍ ബിജെപിയെ തമ്മിലടി! ഇടഞ്ഞത് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന സമരപന്തലില്‍ എത്തി മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന അഞ്ചാമത്തെ ഹര്‍ത്താലാണിത്.

മരിച്ച വേണുഗോപാലന്‍ ശബരിമല വിഷയത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ബിജെപിയുടെ അവകാശവാദം. അതേസമയം ജീവിതം മടുത്താണ് ആത്മഹത്യ ചെയ്തതെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴി നല്‍കിയിരുന്നു. ഇതോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി കുടുങ്ങി. എന്നാല്‍ മരണമൊഴി തെറ്റാണെന്ന് സ്ഥാപിച്ച് ഹര്‍ത്താലുമായി മുന്നോട്ട് പോകുകയായിരുന്നു ബിജെപി. എന്നാല്‍ അനാവശ്യ ഹര്‍ത്താലിന്‍റെ പേരില്‍ ബിജെപിയില്‍ തമ്മിലടി തുടങ്ങി. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ത്താലിനെതിരെ രംഗത്തെത്തിയത് എന്നാണ് വിവരം.

 സമരപന്തലിലെ ആത്മഹത്യ ശ്രമം

സമരപന്തലിലെ ആത്മഹത്യ ശ്രമം

ഇന്നലെ പുലര്‍ച്ചയോടെയാണ് വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിന് മുന്‍പിലെ ബിജെപിയുടെ സമരപന്തലില്‍ എത്തി തീ കൊളുത്തി ആത്മഹത്യ ശ്രമം നടത്തിയത്. ദേഹത്തില്‍ തീകൊളുത്തിയ വേണുഗോപാലന്‍ നായര്‍ ബിജെപിയുടെ സമരപന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു.

 വൈകീട്ടോടെ മരണം

വൈകീട്ടോടെ മരണം

അവിടെയുണ്ടായിരുന്നു പോലീസും ബിജെപി പ്രവര്‍ത്തകരും വേണുഗോപാലനെ കസേര കൊണ്ട് തടഞ്ഞ് വീഴ്ത്തി. എന്നാല്‍ സാരമായി പൊള്ളലേറ്റ് ഇദ്ദേഹത്തെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

 വീണ് കിട്ടിയ ബലിദാനി

വീണ് കിട്ടിയ ബലിദാനി

ഇതോടെ വേണുഗോപാലന്‍റെ ആത്മഹത്യ ശബരിമല വിഷയത്തിലാണെന്ന് വരുത്തി തീര്‍ത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.എന്നാല്‍ മരണമൊഴി പുറത്തുവന്നതോടെ ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു. അതേസമയം വീണ് കിട്ടിയ 'ബലിദാനി'യെ വിട്ട് കളയാന്‍ ബിജെപി തയ്യാറായില്ല.

 പാര്‍ട്ടിക്ക് ദോഷം ചെയ്യും

പാര്‍ട്ടിക്ക് ദോഷം ചെയ്യും

അതേസമയം സത്യം പുറത്തുവന്നിട്ടും അനാവശ്യമായി ഹര്‍ത്താല്‍ നടത്തിയതിനെ ചൊല്ലി പാര്‍ട്ടിയില്‍ തമ്മിലടി തുടങ്ങി.അനാവശ്യമായി ജന വികാരം മാനിക്കാതെ നടത്തുന്ന ഇത്തരം ഹര്‍ത്താലുകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ചിലര്‍ മുന്നറിയിപ്പ് നല്‍കി.

 താത്പര്യമില്ലാതെ ശ്രീധരന്‍ പിള്ള

താത്പര്യമില്ലാതെ ശ്രീധരന്‍ പിള്ള

പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗങ്ങളില്‍ ചിലരാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
അതേസമയം അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്നാണ് വിവരം.

 കെ സുരേന്ദ്രനും എതിര്

കെ സുരേന്ദ്രനും എതിര്

ചിലരുടെ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ത്താലിന് എതിരാണ്. അതേസമയം ശബരിമല വിഷയത്തില്‍ നിരഹാര സമരം നടത്തുന്ന കോര്‍ കമ്മിറ്റി അംഗം സികെ പത്മനാഭന്‍റെ നിലപാടും തമ്മിലടി വെളിപ്പെടുത്തുന്നു.

 ന്യായീകരണം

ന്യായീകരണം

ഹര്‍ത്താല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിക്കുകയായിരുന്നു. ബിജെപിയുടെ ഹര്‍ത്താലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സിപിഎം നടത്തിയ ഹര്‍ത്താലുകളെ കുറിച്ച് പറഞ്ഞ് ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.

 ഒടിയനും സൈബര്‍ പോരാളികളും

ഒടിയനും സൈബര്‍ പോരാളികളും

അതേസമയം ഒടിയന്‍ റിലീസ് ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മോഹന്‍ലാല്‍ ഫാന്‍സ് ആയ പ്രവര്‍ത്തകരേയും ഹര്‍ത്താലിനെതിരാക്കി. സൈബര്‍ പോരാളികളില്‍ പലരും പാര്‍ട്ടി നടപടിയെ പരസ്യമായി തന്നെ വിമര്‍ശിച്ച് രംഗത്തെത്തി.

 നേരത്തേയും

നേരത്തേയും

നേരത്തേ ശബരിമലയില്‍ മരിച്ച ശിവദാസനേയും ബിജെപി ബലിദാനിയാക്കി ഹര്‍ത്താല്‍ നടത്തിയിരുന്നു.എന്നാല്‍ ശിവദാസന്‍റെ മരണം അപകടമായിരുന്നെന്ന് വ്യക്തമായി. ഇതോടെ ബിജെപി ഹര്‍ത്താലിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

English summary
crisis in bjp over venugopalan nair death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X