മോദി ഇടപെട്ട് തുടങ്ങി?കതിരൂർ മനോജ് വധക്കേസിലെ സാക്ഷിക്ക് വിഐപി സുരക്ഷ!! കാരണം ഇതാണ്!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിലെ മുഖ്യസാക്ഷി ആർഎസ്എസ് നേതാവ് വി ശശിധരന് സിആർപിഎഫിന്റെ സുരക്ഷ . കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെട്ടാണ് ശശിധരന് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

പിണറായി 'മുഖ്യ കൊലപാതകി'!! സിപിഎം കൊലപാതകികളുടെ കമ്മ്യൂണിസ്റ്റ് പാർട്ടി!! ഇത് സംഘപരിവാർ തന്ത്രം!!

സുരക്ഷ അംഗങ്ങൾ കഴിഞ്ഞ ദിവസം ശശിധരന്റെ വീട്ടിൽ എത്തിയിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സുരക്ഷ ഉദ്യോഗസ്ഥർ. സംസ്ഥാനത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് ഈ നടപടി. ശശിധരന് പുറമെ ശശിധരന്റെ വീടിനും ഇവർ സുരക്ഷ ഒരുക്കും.

സിആർപിഎഫ് സുരക്ഷ

സിആർപിഎഫ് സുരക്ഷ

കതിരൂര്‍ മനോജ് വധക്കേസിലെ സാക്ഷി ആര്‍ എസ് എസ് നേതാവ് വി ശശിധരനാണ് കേന്ദ്ര സേനയായ സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രാലയം നേരിട്ട് ഇടപെട്ടാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറും സിആർപിഎഫ് ഉദ്യോഗസ്ഥർ ശശിധരന്റെ സുരക്ഷയ്ക്ക് ഉണ്ടാകും. ശശിധരനു മാത്രമല്ല വീടിൻറെ സുരക്ഷയും ഇവരുടെ ചുമതലയാണ്.

അഞ്ചംഗ സംഘം

അഞ്ചംഗ സംഘം

സിആർപിഎഫിലെ അഞ്ചംഗ സംഘമാണ് ശശിധരന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചംഗ സംഘം ശശിധരന്റെ വീട്ടിൽ എത്തിയിരുന്നു. ഉദ്യോഗസ്ഥരെല്ലാം അന്സ സംസ്ഥാനക്കാരാണ്.

സുരക്ഷയ്ക്ക് പിന്നിൽ

സുരക്ഷയ്ക്ക് പിന്നിൽ

കണ്ണൂരിൽ പോലീസിന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന ധാരണയിലാണ് സുരക്ഷയ്ക്ക് സിആർപിഎഫിനെ നിയോഗിച്ചിരിക്കുന്നത്. അടുത്ത തലസ്ഥാനത്ത് ബിജെപി സംസ്ഥാന ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ പോലീസ് നോക്കി നിന്നിരുന്നു.ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു.

അക്രമികൾ വരുമ്പോൾ മാറി നിൽക്കും

അക്രമികൾ വരുമ്പോൾ മാറി നിൽക്കും

കേരള പോലീസാണ് ശശിധരന് സുരക്ഷ ഒരുക്കുന്നതെങ്കിൽ അക്രമികൾ വരുമ്പോൾ മാറി നിൽക്കുമെന്നും ബിജെപി വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിആർപിഎഫിനെ തന്നെ സുരക്ഷ ചുമതല ഏർപ്പെടുത്തിയിരിക്കുന്നത്.

ശശിധരന്റെ ജീവന് ഭീഷണി

ശശിധരന്റെ ജീവന് ഭീഷണി

ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് ശശിധരൻ. ശശിധരന്റെ ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് നൽകിയത്.

ഗൗരവത്തിലെടുക്കാതെ

ഗൗരവത്തിലെടുക്കാതെ

എന്നാൽ ശശിധരന്റെ ജീവന് ഭീഷണിയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും റിപ്പോര്‍ട്ട് സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും ഗൗരവത്തിലെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം സുരക്ഷ ചുമതല ഏറ്റെടുത്തത്.

മനോജ് വധം

മനോജ് വധം

2014 സെപ്തംബർ ഒന്നിനാണ് ആര്‍എസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. പി ജയരാജൻ കേസിൽ 25ാം പ്രതിയായിരുന്നു.

English summary
crpf protection for rss leader kathirur manoj murder case witness.
Please Wait while comments are loading...