മണപ്പുറം ഗോള്‍ഡിലെ ക്രൂരത...! ഹര്‍ത്താല്‍ ദിനത്തില്‍ സെക്യൂരിറ്റിക്കാരനെ അകത്തിട്ട് പൂട്ടി...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ഹര്‍ത്താല്‍ ദിനങ്ങളില്‍ സാധാരണ വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ളവയൊന്നും തുറക്കുക പതിവില്ല. കേരളത്തില്‍ ഹര്‍ത്താല്‍ ദിനമെന്നാല്‍ അവധിദിവസമാണ്. എന്നാല്‍ പല സ്ഥാപനങ്ങളുടേയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇത് ബാധകമാവില്ല. പ്ര്‌ത്യേകിച്ച് ധനകാര്യസ്ഥാപനങ്ങളുടെ സെക്യൂരിറ്റിക്കാര്‍ക്ക്. മനുഷ്യനേക്കാളും വില ഇന്ന് പണത്തിന് ഉണ്ടെങ്കിലും കൊച്ചി മണപ്പുറം ഗോള്‍ഡില്‍ നടന്ന ക്രൂരത ന്യായീകരിക്കാന്‍ സാധിക്കാത്തതാണ്.

Read Also: നരകത്തില്‍ നിന്നുള്ള മോചനത്തിന് അഖില മുസ്ലീമായി...!!! സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍...!!

manappuram

ഹാദിയ കേസിലെ വിധിയുമായി ബന്ധപ്പെട്ട് മുസ്ലിം ഏകോപന സമിതി ഇന്ന് കൊച്ചിയില്‍ ഹര്‍്ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ ദിനമാണെങ്കിലും സ്ഥാപനത്തില്‍ സെക്യൂരിറ്റിയെ ആവശ്യമുണ്ടെന്ന കാരണം പറഞ്ഞ് ജീവനക്കാര്‍ സെക്യൂരിറ്റിക്കാരനെ സ്ഥാപനത്തിന് അകത്തിട്ട് പൂട്ടി. ഇന്നലെ രാത്രിയാണ് സെക്യൂരിറ്റി ജീവനക്കാരനെ അകത്തിട്ട് പൂട്ടിയത്. രാവിലെ വന്ന് തുറന്ന് തരാമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് സെക്യൂരിറ്റിക്കാരന്‍ പറയുന്നു.

manappuram

ഇന്നലെ രാത്രി മുതല്‍ സ്ഥാപനത്തിന് അകത്ത് കിടക്കുന്ന ഇദ്ദേഹത്തിന് ഭക്ഷണത്തിനോ വെള്ളത്തിനോ ഉള്ള സൗകര്യമില്ലായിരുന്നു. രാവിലെ പത്രമിടാന്‍ എത്തിയ ആളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. സ്ഥാപനത്തിന്റെ താക്കോല്‍ മറ്റു ജീവനക്കാരുടെ കയ്യിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മറ്റു ജീവനക്കാരെ വിളിച്ച് വരുത്തിയ ശേഷം സ്ഥാപനം തുറപ്പിക്കുകയായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

English summary
Security guard of Manappuram gold forced to stay inside in Harthal Day
Please Wait while comments are loading...