കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം ഹര്‍ത്താലില്‍ പരക്കെ അക്രമം, ബസുകള്‍ക്കു നേരെ കല്ലേറ്

കോട്ടയം ജില്ലയില്‍ സിഎസ്ഡിഎസ് നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം. കെഎസ് ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. വാഹനങ്ങള്‍ തടഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

കോട്ടയം : കോട്ടയം ജില്ലയില്‍ സിഎസ് ഡിഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ക്കു നേരെ കല്ലേറു നടത്തി. ദളിതര്‍ക്കെതിരായ സിപിഎമ്മിന്‍റെയും പോഷക സംഘടനകളുടെയും അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദളിത് സംഘടനയായ ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി( സിഎസ്ഡിഎസ് ) ആണ് ഹര്‍ത്താല്‍ നടത്തുന്നത്.

കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറു നടത്തി. ഇതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പോലീസ് സംരക്ഷണത്തില്‍ ജില്ലയിക്ക് പുരത്തേക്കുള്ള ഏതാനും ബസുകള്‍ ഓടുന്നുണ്ട്. ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.

harthal

രാവിലെ ആറു മണിമുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. പ്രധാന പാതകളിലൊക്കെ വാഹനങ്ങള്‍ തടയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം - കുമളി റോഡില്‍ കൊടുങ്ങൂര്‍, പുളിക്കല്‍ കവല, പാമ്പാടി, വടവാതൂര്‍, കളത്തിപ്പടി, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു.

വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വൈകിട്ടോടെ ജില്ലയുടെ പ്രധാന ഭാഗങ്ങളില്‍ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എംജി സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ചതും അധ്യാപികയോട് മോശമായി പെരുമാറിയതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിഎസ്ഡിഎസ് ഹര്‍ത്താല്‍ നടത്തുന്നത്.

English summary
stone attack in csds harthal in kottyam district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X