വയനാട്ടില്‍ സിവില്‍ സര്‍വീസ് പ്രീമിയര്‍ലീഗ് മെയ് ആദ്യവാരം മുതല്‍

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ അഞ്ചുവര്‍ഷമായി വിജയകരമായി നടത്തിവരുന്ന സി എസ് പി എല്‍ ക്രിക്കറ്റിന്റെ ചുവട് പിടിച്ച് മെയ് ആദ്യവാരം മുതല്‍ സി എസ് പി എല്‍ ഫുട്‌ബോള്‍ നടത്താന്‍ തീരുമാനമായി. സി എസ് പി എല്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും ഉദ്ഘാടനവും കല്‍പ്പറ്റ എം ജി ടി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജഡ്ജ് ഡോ. വി വിജയകുമാര്‍ നിര്‍വഹിച്ചു.

premier league logo

ചടങ്ങില്‍ സി എസ് പി എല്‍ ചെയര്‍മാന്‍ പി കെ ജയന്‍ അധ്യക്ഷനായിരുന്നു. മെയ് ഒന്നിന് ആരംഭിക്കുന്ന ലീഗിന്റെ ആദ്യസീസണില്‍ 13 ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ പങ്കെടുക്കും. മിന്നല്‍ എഫ് സി-കെ എസ് ആര്‍ ടി സി, സൂപ്പര്‍ ടസ്‌ക്കേഴ്‌സ്-അനിമല്‍ ഹസ്ബന്ററി, സെവന്‍സ്റ്റാര്‍ എഫ്‌സി-പഞ്ചായത്ത്, പവര്‍ ബ്ലാസ്റ്റേഴ്‌സ്-കെ എസ് ഇ ബി, ഇറിഗേഷന്‍ എഫ് സി, റവന്യൂ റൈവല്‍സ്, ടൈറ്റ് എന്‍ഡ് ഹെല്‍ത്ത്, ഫൈറ്റേഴ്‌സ് വയനാട്-ജുഡീഷ്യല്‍, സിവില്‍ സപ്ലൈസ് ഹീറോസ്, ആക്ടീവ് എഫ് സി ടൈറ്റാന്‍-ജി എസ് ടി, പിഡബ്ല്യു ഡി പാന്തേഴ്‌സ്, കോ-ഓപ്പറേറ്റീവ് സ്‌ട്രൈക്കേഴ്‌സ്, യുണൈറ്റഡ് എഡ്യുക്കേഷന്‍ എന്നീ ടീമുകളാണ് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ മത്സരിക്കുന്നത്.

ഫോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റുകളായ പൊലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ് എന്നീ വകുപ്പുകളിലെ കളിക്കാരും മാര്‍ക്വീ താരങ്ങളായി രജിസ്റ്റര്‍ ചെയ്തു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത 33 കളിക്കാരെ ഇന്നലെ നടന്ന വാശിയേറിയ ലേലത്തിലൂടെ ടീമുകള്‍ സ്വന്തമാക്കി. ഏറ്റവും കൂടിയത് മൂന്ന് കളിക്കാരെ മാത്രമെ ലേലത്തില്‍ നേടാന്‍ സാധിക്കൂ. സെവന്‍സ് രീതിയില്‍ റോളിംഗ് സബ്‌സ്റ്റിറ്റിയൂഷന്‍ ഫോര്‍മാറ്റില്‍ നടത്തുന്ന ലീഗില്‍ 12 മുതല്‍ 15 കളിക്കാരെ വരെ ഓരോ ടീമുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. കളിക്കാരുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 20ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. കളിക്കാര്‍ സ്ഥിരം ജീവനക്കാരും, പൂര്‍ണമായും വയനാട് ജില്ലയില്‍ ജോലി ചെയ്യുന്നവരുമായിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
wayanad civil service premier league

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്