കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു, വക്കീല്‍ ഗുമസ്തന്‍ ഓടിച്ചിട്ട് പിടികൂടി, തിരിച്ചേല്‍പ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന രണ്ട് വിചാരണ തടവുകാരാലൊരാള്‍ പോലീസിനെ വെട്ടിച്ച് കോടതിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. പിന്തുടര്‍ന്ന വക്കീല്‍ ഗുമസ്തന്‍ വിചാരണ തടവുകാരനെ ഓടിച്ചിട്ട് പിടിച്ചു. തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടു കോടതിയില്‍ ഇന്നലെയാണ് സംഭവം.

എമിറേറ്റ്‌സില്‍ ഗോള്‍കീപ്പര്‍ ഷോ... 33 ഗോളവസരങ്ങള്‍!! ഗോളായത് നാലെണ്ണം മാത്രം...

കോഴിക്കോട് ജയിലില്‍ നിന്നും എ ആര്‍.ക്യാമ്പിലെ രണ്ടു പോലീസുകാരാണ് വിചാരണ തടവുകാരെ തിരൂര്‍ കോടതിയിലെത്തിച്ചത്. മജിസ്‌ട്രേട്ട് അവധിയിലായതിനാല്‍ പൊന്നാനി മജിസ്‌ട്രേട്ടി നായിരുന്നു ചാര്‍ജ്ജ്. പ്രതികളെ കോടതി വരാന്തയില്‍ നിര്‍ത്തി ഒരു പോലീസുകാരന്‍ പുറത്തിറങ്ങിയതോടെ ഒരു പ്രതി കോടതിയുടെ പിറകിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

prathikodathi

തിരൂര്‍ കോടതിയില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാവിനെ വക്കീല്‍ ഗുമസ്തന്‍ ഗിരീഷ് ബാബു പിടികൂടി കോടതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. പച്ചഷര്‍ട്ട് ധരിച്ചയാളാണ് പ്രതി.

ഇതോടെ വക്കീല്‍ ഗുമസ്തന്‍ ഗിരീഷ് കുമാറും ആധാരമെഴുത്താപ്പീസില്‍ സഹായിയായ മുജീബും പിറകെ ഓടി. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇയാളെ ജീബ് പിടികൂടിയെങ്കിലും കുതറി വീണ്ടും ഓടിയപ്പോള്‍ സാഹസികമായി ഗിരീഷ് കുമാര്‍ പിടികൂടുകയായിരുന്നു. കോടതിയില്‍ എത്തിച്ച ശേഷം ഇയാളെ പോലീസിനു കൈമാറി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല

വക്കീല്‍ഗുമസ്തന്‍ ഗിരീഷ് കുമാറിന്റേയും ആധാരമെഴുത്താപ്പീസില്‍ സഹായിയായ മുജീബിന്റേയും സമയോചിത ഇടപെടലാണ് രണ്ട് പോലീസുകാര്‍ക്ക് രക്ഷയായത്. പോലീസുകാരുടെ അശ്രദ്ധയാണു പ്രതിഓടിരക്ഷപ്പെടാന്‍ കാരണമായത്. എന്നാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടാല്‍ വിഷയം പുറത്താവുകയും പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു ഭയന്നുമാണ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതിരുന്നത്.

English summary
Culprit tried to escape from court but was caught

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്