പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ തൊണ്ടി വാഹനങ്ങളില്‍ ആമ്പല്‍പ്പൂക്കള്‍ വിരിയിച്ച് പോലീസുകാരന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങളില്‍ ആമ്പല്‍പ്പൂക്കള്‍ വിരിയിച്ചു പോലീസുകാരന്‍. മണല്‍ക്കടത്ത് നടത്തിയതിനും മറ്റും പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങളിലാണ് ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത്.

വിദ്യാഭ്യാസം ആധുനികവത്കരിക്കും, വിദ്യാലയങ്ങളെ ജനങ്ങള്‍ നയിക്കും: വിദ്യാഭ്യാസ മന്ത്രി സി രവീന്ദനാഥ്

ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്ന തൊണ്ടി വാഹനത്തിലാണ് ഈ അപൂര്‍വ ദൃശ്യം. മഴക്കാലത്ത് പിക്കപ്പ് ലോറിയിലെ മണല്‍ ഒലിച്ചു പോയതിനെത്തുടര്‍ന്നു സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ  പി ജെ ആല്‍ബര്‍ട്ടാണ് അതില്‍ അലങ്കാര മത്സ്യങ്ങളോടൊപ്പം ആമ്പലും നട്ടത്. ഒരു കൗതുകത്തിനു നട്ട ആന്പലാണ് ഇപ്പോള്‍ പൂവിട്ട് സ്‌റ്റേഷന്‍ വളപ്പില്‍ പരിമളം പരത്തുന്നത്.

flower

ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ തൊണ്ടിവാഹനത്തില്‍ വിരിഞ്ഞ ആമ്പല്‍പ്പൂവ്

ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ വര്‍ഷങ്ങളായി വിവിധ കാരണങ്ങളാല്‍ പിടിച്ചെടുത്ത നൂറുക്കണക്കിനു വാഹനങ്ങള്‍ തുരുമ്പെടുത്തും കാടുപിടിച്ചും നശിച്ചു കൊണ്ടിരിക്കുമ്പോഴും വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധയാകര്‍ഷിക്കുകയാണ് പോലീസുകാരനായ ആല്‍ബര്‍ട്ട്.

അനധികൃതമായി കടത്തിയ മണ്ണും മണലും പോലീസിന്റെ പിടിയിലാകുന്‌പോള്‍ ഭീമമായ പിഴയടക്കാന്‍ വാഹന ഉടമകള്‍ക്കു കഴിയാതെ വരികയും പിടിച്ചെടുത്ത വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ നശിക്കുന്നതും പതിവാണ്.

വര്‍ഷങ്ങളായി ചങ്ങരംകുളം സ്‌റ്റേഷനില്‍ എഎസ്‌ഐ ആയി സേവനമനുഷ്ടിച്ചിരുന്ന ആലപ്പുഴ സ്വദേശി ആല്‍ബര്‍ട്ട് ലോറികളില്‍ ടാര്‍പോളിന്‍ കെട്ടി അലങ്കാര മത്സ്യങ്ങളും കൃഷിയും ഒഴിഞ്ഞു കിടക്കുന്ന സ്‌റ്റേഷന്‍ വളപ്പില്‍ വിവിധ പച്ചക്കറി കൃഷികളും നട്ടുവളര്‍ത്തിയിരുന്നു. ജോലി കഴിഞ്ഞു ലഭിക്കുന്ന സമയത്തിനിടയിലാണ് ഇദ്ദേഹം ഇതെല്ലാം ചെയ്യുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cultivation of plants in seized vehicles in police station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്