കുസാറ്റിൽ ആർത്തവ അവധി; കേരളത്തിൽ ആദ്യം; ഓരോ സെമസ്റ്ററിലും 2% അധിക അവധി
കൊച്ചി: വിദ്യാർഥിനികൾക്കു ആർത്തവ അവധി അനുവദിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യം ആണ് വിദ്യാർഥിനികൾക്കുണ്ടാകുക.
കേരളത്തിൽ ആദ്യ മായാണ് ആർത്തവ അവധി പരിഗണിക്കുന്നത്. സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം ഹാജരിൽ ഇളവ് അനുവദിക്കുക.

ആരോഗ്യപരമായ കാരണങ്ങൾക്ക് ഇളവ് ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അവധി അപേക്ഷ വൈസ് ചാൻസലർ അംഗീകരിച്ചാലും സ്പെഷ്യൽ ഫീസ് അടച്ചാലേ പരീക്ഷ എഴുതാനാവൂ. ഇനി പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട. ആർത്തവദിനങ്ങളും തെളിയിക്കേണ്ട.
ആർത്തവാനുകൂല്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ മതി. കുസാറ്റിലെ വനിതാ യൂണിയൻ ഭാരവാഹികളാണ് മാറ്റത്തിനായി മുന്നിട്ടിറങ്ങിയത്. ജനറൽ സെക്രട്ടറിയും ചെയർപേഴ്സണും വനിതകളാണ്. പി.എച്ച്ഡി വിദ്യാർത്ഥിനി മേഘ ലൗജനാണ് ജനറൽ സെക്രട്ടറി. ഈ സ്ഥാനത്ത് ഒരു പെൺകുട്ടി എത്തുന്നത് കുസാറ്റിന്റെ ചരിത്രത്തിൽ ആദ്യമാണ്.
വിദ്യാർത്ഥികൾക്ക് ആർത്തവ ആനുകൂല്യങ്ങൾക്കായുള്ള അഭ്യർത്ഥനകൾ പരിഗണിച്ച്, ഓരോ സെമസ്റ്ററിലും, അക്കാദമിക് കൗൺസിലിലേക്ക് റിപ്പോർട്ടുചെയ്യുന്നതിന് വിധേയമായി, വിദ്യാർത്ഥികളുടെ ഹാജർ കുറവിന്റെ 2 ശതമാനം അധികമായി അനുവദിക്കാൻ ആണ് വൈസ് ചാൻസലർ ഉത്തരവട്ടിfരിക്കുന്നത്. പുതിയ ഉത്തരവിലൂടെ ചരിത്രമാണ് കുസാറ്റ് തീർത്തിരിക്കുന്നത്












Click it and Unblock the Notifications